ആദി പിതാവ്- Rs: 50/-

Overview

ആദിപിതാവ് ആദ്യ മനുഷ്യനായ ആദം നബിയുടെ കഥയാണ് മജീദ് ഹുദവി പുതുപ്പറമ്പ് എഴുതിയ ആദിപിതാവ്. അല്ലാഹു സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു താമസിപ്പിച്ച ശേഷം പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഭാര്യ ഹവ്വയോടൊത്ത് വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും ഭൂമിയിലിറക്കപ്പെടുകയും ചെയ്ത മനുഷ്യകുലത്തിന്റെ പിതാവാണ് ആദം നബി. അദ്ദേഹത്തിന്റെ ചരിത്രം മനുഷ്യകുലത്തിന്റെ പ്രാരംഭ കഥയാണ്.  ഭൂമിയിലെ മനുഷ്യവാസത്തിന്റെ കഥകൂടിയാണ് ആദിപിതാവ്. സ്വര്‍ഗം വിട്ടു വന്ന് നബിയും ഭാര്യയും അറഫയില്‍ സംഗമിച്ചതും സന്തോഷകരമായ കുടുംബജീവിതം ആരംഭിച്ചതും രചയിതാവ് ഹൃദ്യമായി വരച്ചുകാട്ടുന്നു. സന്താനങ്ങളുടെ കളിചിരികളില്‍ സന്തുഷ്ടരായിരുന്നു ആ മാതാപിതാക്കള്‍. അവര്‍ മുതിര്‍ന്നു വലുതായി. കല്യാണപ്രായമെത്തി. പിതാവിന്റെ തീരുമാനം ഖാബീലിനു ബോധിച്ചില്ല. ഭൂമിയിലെ ആദ്യ കൊലപാതകത്തിന് കളമൊരുങ്ങിയത് അങ്ങനെയാണ്. ചെയ്തുപോയ അരുതായ്മയില്‍ മനംനൊന്ത് ആലോചനയില്‍ മുഴുകിയിരിക്കുന്ന ഖാബീലിന്റെ കഥയില്‍നിന്നാണ് ആദിപിതാവ് ആരംഭിക്കുന്നത്. ആദം നബി വഫാത്തായതും സന്താനങ്ങള്‍ ലോകത്താകെ വ്യാപിച്ചതും അവരില്‍നിന്ന് പുതിയ പ്രവാചകന്‍മാരുണ്ടായതും ഭാവനാത്മകമായി, കഥ പറച്ചിലിന്റെ ശൈലിയില്‍ പുസ്തകം അവതരിപ്പിക്കുന്നു.

Buy Now