മൂന്നു നക്ഷത്രങ്ങള്‍ Rs.50/-

Overview

മൂന്ന് നക്ഷത്രങ്ങള്‍ (സി. മുഹമ്മദ് ഹുദവി ഓമശ്ശേരി)മൂന്ന് പ്രവാചക ജീവിതങ്ങള്‍ സരളമായ ഭാഷയില്‍ കോറിയിടുകയാണ് സി. മുഹമ്മദ് ഹുദവി ഓമശ്ശേരിയുടെ മൂന്ന് നക്ഷത്രങ്ങള്‍ എന്ന കൃതി. ഇല്‍യാസ് നബി, അല്‍യസഅ് നബി, ദുല്‍ കിഫ്ല്‍ നബി എന്നിവരാണ് മൂന്നു നക്ഷത്രങ്ങള്‍.ഹിസ്ഖീല്‍ നബിയുടെ കാലശേഷം ഇസ്‌റാഈല്യരിലേക്ക് സത്യസന്ദേശവുമായി കടന്നുവന്ന പ്രവാചകനാണ് ഇല്‍യാസ് നബി. ബഅ്ല്‍ വിഗ്രഹത്തെ ആരാധിക്കുന്നവരായിരുന്നു ആ സമൂഹം. രാജാവായ ആജബിന്റെയും ഭാര്യ അര്‍ബീലിന്റെയും എതിര്‍പ്പും സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും, ശിക്ഷയായി അവതരിച്ച കടുത്ത ക്ഷാമവും ഇല്‍യാസ് നബിയുടെ പ്രാര്‍ഥന കൊണ്ടുണ്ടായ പരിഹാരവും കൃത്യമായി വിശദീകരിക്കുന്നുണ്ട് ഈ പുസ്തകം. എതിരാളികളുടെ ശത്രുത വര്‍ധിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇല്‍യാസ് നബിയെ അല്ലാഹു ആകാശത്തിലേക്കുയര്‍ത്തിയത്. പകരം അല്‍യസഅ് നബിയെ പ്രബോധന ദൗത്യം ഏല്‍പിച്ചു. അദ്ദേഹത്തിനു ശേഷം ദുല്‍ കിഫ്ല്‍ നബിയും ഇസ്‌റാഈല്യരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ നിയുക്തരായി. ചുരുക്കം ആളുകളാണ് അവരെ സ്വീകരിച്ചത്.പേരിനപ്പുറം പൊതു വായനക്കാര്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തവരാണ് മൂന്നു പ്രവാചകരും. പഠിക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രാന്വേഷികളും പലപ്പോഴും നിരാശരാകാറുണ്ട്. ലഭ്യമായ വഴികളില്‍നിന്ന് സാഹസപ്പെട്ട് കണ്ടെത്തിയ വിവരങ്ങള്‍ കോര്‍ത്തിണക്കിയ ഈ ഗ്രന്ഥം ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തമാണ്. രചയിതാവിന്റെ അന്വേഷണ തൃഷ്ണയും കാര്യബോധവുമാണ് കാരണം.

Buy Now