ചെമ്മാട്: അയോധ്യ, ഫാഷിസം, പൗരത്വം: രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന മൂന്ന് ആലോചനകള്‍ എന്ന കാലിക വിഷയത്തിലായിരുന്നു ചര്‍ച്ച. മുഖ്യാതിഥിയായി എഴുത്തുകാരന്‍ രതീഷ് ശങ്കരന്‍ പങ്കെടുത്തു. ബുക്പ്ലസ് പബ്ലിഷേഴ്‌സിന്റെ ചെമ്മാട് ഹെഡ് ഓഫീസിലെ പാര്‍ട്ടി ഹാളില്‍ വെച്ചായിരുന്നു പ്രോഗ്രാം നടന്നത്. ചര്‍ച്ചയില്‍ ഗവേഷക വിദ്യര്‍ഥികളും വായനക്കാരും പങ്കെടുത്തു. കെ എം ശാദുലി, നിസാം ചാവക്കാട്, നിയാദ് അയ്യായ തുടങ്ങിയവര്‍ സംസാരിച്ചു.