ഇസ്‌ലാമിക്‌ ഫൈനാന്‍സ്: പ്രയോഗവും കര്‍മശാസ്ത്രവും പുസ്തകം പ്രകാശിതമായി

June 22, 2022

അബൂദാബി: ബുക്പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഫൈസല്‍ നിയാസ് ഹുദവി തയ്യാറാക്കിയ ‘ഇസ്ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും’ എന്ന പുസ്തകം പ്രകാശിതമായി. ദാറുല്‍ ഹുദാ ഇസ്ലാമിക് യുനിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി പ്രകാശനം ചെയ്തു, അശ്റഫ് ഹാജി വാരം ഏറ്റുവാങ്ങി. ആസ്പെയര്‍ 2030- യുടെ ഭാഗമായി ഹാദിയ അബൂദാബി ചാപ്റ്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ച സോളിലോക്യൂ ഏകദിന ക്യാമ്പില്‍ വെച്ചായിരുന്നു പ്രകാശനം. അബ്ദുല്‍ബാരി ഹുദവി പുസ്തക പരിചയം നിര്‍വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസ്സലാം ബാഖവി,ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാട്, സിംസാറുല്‍ ഹഖ് ഹുദവി, റശീദ് ഹുദവി ഏലംകുളം തുടങ്ങിയവര്‍പങ്കെടുത്തു

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...