എഴുത്തുകൂട്ടം ശില്‍പശാല സംഘടിപ്പിച്ചു

October 18, 2022

ചെമ്മാട്: ഫാത്തിമ സഹ്‌റാ വനിതാ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന സഹ്റ ബുക്പ്ലസുമായി സഹകരിച്ച് ഏകദിന എഴുത്തുകൂട്ടം ശില്‍പശാല സംഘടിപ്പിച്ചു. സഹ്റാവിയ്യ ബിരുദധാരികളുടെ സര്‍ഗശേഷി വികസന പരിപാടികളുടെ ഭാഗമായിരുന്നു ശില്‍പശാല. ഫാത്തിമ സഹ്‌റാ കോളേജ് ക്യാമ്പസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു. സഹ്‌റ യൂണിയന്‍ പ്രസിഡന്റ് റൈഹാന സഹ്റാവിയ്യ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നൂറ വള്ളില്‍, ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിലെ ഗവേഷകന്‍ നാഫി ഹുദവി ചേലക്കോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ശാഫി ഹുദവി ചെങ്ങര, സഹ്ല ശിറിന്‍ സഹ്റാവിയ്യ, ഫഹ്‌മിദ സഹ്റാവിയ്യ, നൂറ ശഹനാസ് സഹ്റാവിയ്യ സംസാരിച്ചു.

Related Stories

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...

September 10, 2025

പുസ്തക പ്രകാശനം

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് ...