മങ്കട: ഗ്രന്ഥകാരനും വിവർത്തകനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണ എഴുതി ബുക്പ്ലസ് ഇംപ്രിന്‍റായ വേഡ് പള്‍സിന് കീഴില്‍ പ്രസിദ്ധീകരിച്ച ‘തെജാരിബ്’ പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരടങ്ങിയ പ്രൗഡ സദസ്സിനെ സാക്ഷിയാക്കി സാമൂഹിക പ്രവർത്തകൻ സമദ് പറച്ചിക്കോട്ടിൽ ഏറ്റുവാങ്ങി.
മങ്കട സി.എച്ച് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരി എ. സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ബാവ മൂന്നിയൂര്‍ പുസ്തക പരിചയം നടത്തി. സൈനുദ്ദീൻ മാലൂർ, ഉമർ തയ്യിൽ, അഡ്വ. കുഞ്ഞാലി തുടങ്ങിയവർ ആശംസ നേർന്നു.