കോഴിക്കോട്: മലയാളത്തിലും ലോകസാഹിത്യത്തിലും ശ്രദ്ധേയമായ പുസ്തകങ്ങളും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ബുക്ക്-ഈവ് ചര്‍ച്ചാസംഗമങ്ങള്‍ക്ക് തുടക്കമായി. ദലിത് ആക്റ്റിവിസ്റ്റും ജേണലിസ്റ്റുമായ ഭവര്‍ മേഘ് വന്‍ഷിയുടെ I could not be Hindu(എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല) എന്ന പുസ്തകം മുന്‍നിര്‍ത്തി ഇന്ത്യയും ബാബരിയും എന്ന ശീര്‍ഷകത്തിലായിരുന്നു ചര്‍ച്ച. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍ മുഖ്യാതിഥിയായി. എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ്, ശരീഫ് സാഗര്‍, രതീഷ് ശങ്കരന്‍, കെ. അബൂബക്കര്‍ വടകര, ഷമീര്‍ കൈപങ്ങര, റഷീദ് മക്കട, മന്‍സൂര്‍ മാവൂര്‍, സുരേഷ് ബാബു, അഡ്വ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങി മുപ്പതോളം പേര്‍ സംബന്ധിച്ചു. ഫെബ്രുവരി ആറിന് (ചൊവ്വ) വൈകിട്ട് 4.30 ന് കോഴിക്കോട് നൂര്‍ കോംപ്ലക്സിലെ ബുക്പ്ലസ് ഹാളിലായിരുന്നു പരിപാടി.