ബുക്‌പ്ലസ് രചനാ ശിൽപശാല: രജിസ്ട്രേഷൻ ആരംഭിച്ചു

May 25, 2022

ചെമ്മാട്: വിദ്യാര്‍ഥികളില്‍ വായനാശീലവും രചനാ പാടവവും വളര്‍ത്താന്‍ ബുക്പ്ലസ് പബ്ലിഷേഴ്‌സ് സംഘടിപ്പുക്കുന്ന ”നാരങ്ങമിഠായി’ രചനാ പരിശീലന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ 7, 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ശിൽപശാല. പ്രമുഖ എഴുത്തുകാരുടെയും ബുക്പ്ലസ് എഡിറ്റോറിയല്‍ ഡസ്‌കിന്റെയും നേതൃത്വത്തിലുളള ദ്വിദിന പരിശീലനം, ആറുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ മെന്ററിംഗ്, പുസ്തക രചനാ പരിശീലനം തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. മെയ് 28, 29 (ശനി, ഞായര്‍) ദിവസങ്ങളിലായി പാണക്കാട് ഹാദിയ സെന്ററില്‍ വച്ചാണ് ക്യാമ്പ്. ഭക്ഷണം, താമസം, പരിശീലനം ഉള്‍പ്പെടെ 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9846661147 എന്ന നമ്പറിൽ ബദ്ധപ്പെടുക

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...