തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മദ്രാസ് സർവകലാശാല മലയാളവിഭാഗം പ്രൊഫസറുമായ ഡോ. ഒ.കെ സന്തോഷിന്റെ പുസ്തകം ഭാവനയുടെ പരിണാമദൂരങ്ങൾ പ്രകാശിതമായി. ബുക്പ്ലസാണ് പ്രസാധകർ. അയ്യൻകാളിയുടെ 161 – മത് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി സാഹോദര്യസമത്വസംഘം തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഹാളിൽ നടത്തിയ പരിപാടിയിൽ പ്രൊഫ. ഡോ. വത്സല ബേബി ധനുജകുമാരി എസ്സിന് നൽകി പ്രകാശനം ചെയ്തു. എസ്. ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.സി.കെ. തമിഴ്നാട് സെക്രട്ടറി ഇളം ചെഗുവേര, കെ.കെ. ബാബുരാജ്, ഡോ. എം.ബി. മനോജ്, ഡോ. എ.കെ വാസു എന്നിവർ സംബന്ധിച്ചു.