സയ്യിദ് ഫള്ല്‍ തങ്ങള്‍ പുസ്തകം പ്രകാശിതമായി

July 24, 2023

ചെമ്മാട്: ഡോ. മുസ്തഫ ഹുദവി ഊജമ്പാടി രചിച്ച ‘സയ്യിദ് ഫള്ല്‍ ഒരു ആഗോള മുസ്ലിമിന്റെ സഞ്ചാരപഥങ്ങള്‍’ എന്ന പുസ്തകം പ്രകാശിതമായി. ചെമ്മാട് ബുക്പ്ലസ് പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ‘മമ്പുറം തങ്ങളുടെ ലോകം’ എന്ന സെമിനാറിലാണ് പുസ്തകം പ്രകാശിതമായത്. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഐടിഐടി മദ്രസ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ആര്‍ സന്തോഷിന് നല്‍കികൊണ്ട് പുസ്തകം പ്രകാശനം ചെയ്തത്. യു. ശാഫി ഹാജി, ഡോ. ശിവദാസന്‍ പി, ഡോ. മുസ്തഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ എന്നിവര്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...