“മലബാർ ചരിത്രം” പ്രകാശനം ചെയ്തു

August 23, 2021

തൃശൂർ : ചെമ്മാട് ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ഡോ. മോയിൻ മലയമ്മ തയ്യാറാക്കിയ കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ മലബാർ ചരിത്രം പാഠവും പഠനവും എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ടി എൻ പ്രതാപൻ എം പി ഏറ്റുവാങ്ങി . തൃശൂർ MIC യിൽ SKSSF സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മലബാർ ഹിസ്റ്ററി കോണ്ഗ്രസ്സിന്റെ “സമരകേന്ദ്ര സംഗമം” സംസ്ഥാന തല ഉദ്ഘാടന വേദിയിലായിരുന്നു പ്രകാശനം.
മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യനായിരുന്ന കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ 1928 ല്‍ എഴുതിയതാണ് ഈ കൃതി. 1921 ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയതാണ് ശ്രദ്ധേയമായ ഈ രചന.
പി സുരേന്ദ്രൻ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താർ പന്തല്ലൂർ, ബശീര്‍ ഫൈസി ദേശമംഗലം ഡോ. മജീദ് കൊടക്കാട്, ഡോ. മോയിൻ ഹുദവി മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...