മൂന്നിയൂർ അൽ വർദ വിമൻസ് കോളേജ് വിദ്യാർത്ഥി യൂണിയൻ -വസ്മ ബുക്‌പ്ലസ് പബ്ലിഷേഴ്സുമായി സഹകരിച്ച് സാഹിത്യ സദസ്സും പുസ്തക പ്രദർശനവും നടത്തി. പ്രസാധനത്തിന്റെ ഏഴാം വാർഷികം ആഘോഷിക്കുന്ന ബുക്‌പ്ലസിന്റെ, ക്യാമ്പസുകളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ‘ബുക്കാരവാൻ’ പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി.
ബുക്‌പ്ലസ് ജനറൽ മാനേജർ സൈനുദ്ധീൻ ഹുദവി മാലൂർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ബാവ ചെനക്കൽ സാഹിത്യ സദസ്സിന് നേതൃത്വം നൽകി വിദ്യാർത്ഥികളുമായി സംവദിച്ചു. യൂണിയൻ ചെയർപേഴ്സൺ സുമയ്യ സുഫത് അധ്യക്ഷത വഹിച്ചു. മുജീബ് തെന്നല, കബീർ ഹുദവി, റാഷിദ് വാഫി, സഹ്‌റ യു, സുഹ്‌റ ബീവി എന്നിവർ സംസാരിച്ചു.