മെസ്മാക്ക് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്: ബുക്ഫെയര്‍ സംഘടിപ്പിച്ചു

January 16, 2024

മമ്പാട്: എം.ഇ.എസ് മമ്പാട് കോളേജില്‍ വച്ച് നടന്ന മെസ്മാക്ക് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ബുക്ഫെയര്‍ സംഘടിപ്പിച്ചു. ജനുവരി 9,10,11 എന്നീ തിയ്യതികളില്‍ നടന്ന പ്രോഗ്രാമില്‍ ബുകപ്ലസ് പബ്ലിഷേഴ്സാണ് ബുക്ഫെയര്‍ സംഘടിപ്പിച്ചത്. മുപ്പതില്‍പ്പരം പ്രസാധകരുടെ വിവിധ ഭാഷകളിലെ പുസ്തകങ്ങള്‍ അടങ്ങിയ ബുക്ഫെയര്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ബുക്ഫെയറിനോടനുബന്ധിച്ച് മലയാളം ഡിപ്പാര്‍ട്മെന്റുമായി സഹകരിച്ച് സര്‍ഗസ്സാഹിതി എന്ന പേരില്‍ സാഹിത്യ സദസ്സും സംഘടിപ്പിച്ചു. ഡോ. എം.ബി മനോജ് മുഖ്യാതിഥിയായി പങ്കെടുത്തു, രാജേഷ് മോന്‍ജി, അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...