ملخص الأدب العربي

Original price was: ₹250.Current price is: ₹200.

Sale!
هذا كتاب مختصر لتاريخ الأدب العربي، وفيه ثمار يانعة لم يؤخذ وقت طويل لنضوجها. يتميز هذا الكتاب بأنه ملخّص لأمّهات الكتب الأدبية، ويساعد قراء الأدب وعشاق اللغة لحصاد الغلة الأدبية عن معظم الأدباء من العصر الجاهلي إلى العصر الراهن، ويتحدث الكتاب عن أهم الجوائز والتقديرات الممنوحة في ساحة اللغة العربية وآدابها، وتتواجد فيه جملة من الخرائط الجغرافية ومعلومات هامة عن الجرائد والمجلات العربية أيضا. അറബി സാഹിത്യ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ പുസ്തക. അറബ് സാഹിത്യ രംഗത്തെ പ്രധാന പുസ്തകങ്ങളെ സംഗ്രഹിച്ച് തയ്യാറാക്കിയത്. ജാഹിലിയ കാലം മുതൽ ഇന്ന് വരെയുള്ള മിക്ക എഴുത്തുകാരെയും കൃത്യമായി മനസ്സിലാക്കാൻ വായനക്കാരെയും ഭാഷാ സ്നേഹികളെയും സഹായിക്കുന്നു. അറബി ഭാഷയെയും സാഹിത്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളെയും അറബ് പത്ര, മാസികകളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വിവരിക്കുന്ന രചന. 2: ലോകത്ത് ഏറ്റവും വ്യാപകമായി സംസാരിക്കുന്ന സെമിറ്റിക് ഭാഷകളിലൊന്നാണ് അറബി. അറബ്, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റുമായി നാനൂറ്റി അമ്പത് ദശലക്ഷത്തിലധികം ആളുകൾ ഇന്ന് അറബി ഭാഷ സംസാരിക്കുന്നുണ്ട്. ജാഹിലിയ്യ കാലം മുതൽ ഇന്നുവരെ നിലനിൽക്കുന്ന ഈ ഭാഷയ്ക്ക് മനോഹരമായ സാഹിത്യവും ദീർഘകാലത്തെ ചരിത്രവുമുണ്ട്. കാല സഞ്ചാരത്തിനൊപ്പം, സമൂഹം അനുഭവിച്ച വേദനയും സങ്കടവും സന്തോഷവും അറബി സാഹിത്യത്തിൽ പ്രതിഫലിച്ചു. മാനുഷിക വികാരങ്ങൾ, ശാസ്ത്രീയ കണ്ടെത്തലുകൾ, രാഷ്ട്രീയ വിപ്ലവങ്ങൾ എന്നിവ മനോഹരമായി വിവരിച്ചു. അറബി ഭാഷയുടെ സാഹിത്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അറബി ഭാഷയിലുള്ള രചനയാണ് മുഹമ്മദ് അസ്ലം വാഫി, നിഷാദലി വാഫി എന്നിവരുടെ “മുലഖ്ഖസുൽ അദബിൽ അറബി”. നെറ്റ്, സെറ്റ് മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായ പുസ്തകം. ഇസ്ലാമിന് മുമ്പുള്ള കാലം( ജാഹിലിയ്യ കാലം) മുതൽ 2018ന്റെ ആരംഭം വരെയുള്ള അറബി സാഹിത്യത്തിന്റെ ചരിത്രം കൃത്യമായി അവതരിപ്പിക്കുന്ന പുസ്തകം. ഹസൻ സനാത്, ഹന്ന ഫാഖൂറി, ശൗക്കി ളയ്ഫ്, ജോർജി സെയ്ദാൻ തുടങ്ങി പ്രമുഖരുടെ പുസ്തകങ്ങളിലെ വിവരങ്ങൾ സംഗ്രഹിച്ച് തയ്യാറാക്കിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഘടകങ്ങൾക്കനുസരിച്ച്, ഓരോ കാലത്തിനും സംഭവത്തിനും പ്രത്യേക കുറിപ്പുകളും ജാഹിലിയ കാലം മുതൽ ഇന്ന് വരെയുള്ള പ്രധാന എഴുത്തുകാരുടെ ജീവചരിത്രം, പ്രധാന രചനകൾ എന്നിവയുടെ ഹ്രസ്വ വിവരണവുമാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

Author

HISHAM WAFI

Publisher

BOOK PLUS

No reviews to display

Related Books