ഇസ് ലാമോഫോബിയയിലേക്കുള്ള അന്വേഷണങ്ങൾ

കെ.സി.സലീം കരിങ്ങനാട് ഇന്ന് സമൂഹത്തിൽ ആമൂലാഗ്രം ഗ്രസിച്ച ഒന്നാണ് ഇസ് ലാമോഫോബിയ എന്ന അപനിർമിതി. അത് ജീവിതത്തിൻ്റെ സർവ മണ്ഡലങ്ങളിലും ഭീതിയുടെ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. ഏത് പ്രശ്നങ്ങളുണ്ടെങ്കിലും ഇസ്ലാമോഫോബിയയുടെ ആലയിൽ ചാർത്താനാണ് ഈയൊരു മിത്തിനെ മിനുക്കിയെടുത്തവർ തുനിയുന്നത്. അത് വലിയൊരർഥത്തിൽ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയും ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു.ഇത്തരം അപനിർമിതികളാൽ രൂപപ്പെടുന്ന അസ്വസ്ഥതകളുടെ ആഴംബോധ്യപ്പെടുന്നത് പുതുതായി രൂപപ്പെടുന്ന പ്രശ്നങ്ങളെ ആധാരമാക്കിയാണ്. നിക്ഷിപ്തതാൽപ്പര്യക്കാർ ഇത്തരം വ്യാജനിർമിതിക്കായി അനവരതം ഭഗീരഥ യത്നം നടത്തുന്നതിനെ നമുക്ക് തൃണവത്ഗണിക്കാനുമാവില്ല. […]
കൂബകൂ.co വിനെ കുറിച്ച് ഒരു വായനക്കാരി എഴുതുന്നു

ദിയ നജീബ് കൂബകൂ.co “Never go on trips with anyone whom you do not love” -Heming Way- ഹെമിംഗ് വേയുടെ ഈ എഴുത്തിനെ തിരുത്തി എഴുതുന്നൊരു കഥാകാരി.ഇഷ്ടമില്ലാത്തവരുടെ കൂടെയുള്ള യാത്രകളെയും പ്രിയപ്പെട്ടവരാക്കുന്ന വഴികൾ.അവരിൽ അനുഭവിച്ച് കണ്ടറിയുന്ന മടുപ്പില്ലാത്ത ദിവസങ്ങൾ, ഓർമകൂട്ടിലേക്ക് സുകൃതം ചൊരിയാൻ പാകത്തിൽ വെളിച്ചം പടർത്തുന്ന പുതിയ ബന്ധങ്ങൾ. ഓരോ യാത്രകളും പുതിയ കഥകൾക്ക് തുടക്കം കുറിക്കുന്നു. ഹെന്ന മെഹതാറിന്റെ ഏറെ പ്രസിദ്ധി നേടിയ കുബക്കു.കോ അത്തരമൊരു അനുഭവങ്ങളുടെ സഞ്ചാരമാണ്. […]
ലക്ഷ്യദ്വീപിനെ കുറിച്ച് അതീവ ഹൃദ്യമായ യാത്ര നോവൽ

Thanks to dear Radhakrishnan Velayudhan Maash കാറ്റോശയും പിഞ്ഞാണവും അബ്ദുൾ റഷീദ് മൊഴിമാറ്റം: എ. കെ. റിയാസ് മുഹമ്മദ് ചെറുപ്പത്തിൽ ഖുർആൻ ഓതി പഠിപ്പിച്ച മൊല്ലാക്കയുടെ കയ്യിൽ ഒരു പിഞ്ഞാണപ്പാത്രമുണ്ടായിരുന്നു. അതിൽ അടുക്കളച്ചുമരിൽ നിന്നടർത്തിയെടുത്ത കരികൊണ്ട് ഖുർആൻ സൂക്തങ്ങൾ എഴുതി കയ്യിലുള്ള ഒരു കുപ്പിയിൽനിന്നും വെള്ളമിറ്റിച്ച് കഴുകി അദ്ദേഹം ഗർഭിണികളായ സ്ത്രീകൾക്കു കുടിക്കാൻ കൊടുത്തു. അതവരുടെ പേറ്റുനോവു ശമിപ്പിച്ചു. പിഞ്ഞാണപ്പാത്രത്തിന്റെ ഉറവിടം ലക്ഷദ്വീപിലെ ഏതോ മക്ബറയിലെ നിലവറയാണെന്ന് മൊല്ലാക്ക പറഞ്ഞിരുന്നു. മൊല്ലാക്കയുടെ കയ്യിലുണ്ടായിരുന്ന പിഞ്ഞാണത്തിന്റെ […]
ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ: വിമോചനത്തിന്റെ കനഫാനിയൻ വിചാരങ്ങൾ

സായുധ പോരാട്ടമാണ് ശരിയായ പ്രതിരോധമാര്‍ഗമെന്ന് അവസാനം പറഞ്ഞുവെയ്ക്കുന്നുണ്ടെങ്കിലും കനഫാനിയുടെ പൊതുനിലപാടുകളോടും കനഫാനിയന്‍ ശൈലിയായി പൊതുവെ ചിത്രീകരിക്കപ്പെടുന്ന പല ധാരണകളോടും പല രീതിയിലും വൈരുദ്ധ്യം പുലര്‍ത്തുന്നുണ്ട് ഹൈഫയിലേക്ക് തിരിച്ചുപോകുന്നവര്‍ എന്ന കൃതി എന്നത് ശ്രദ്ധേയമാണ്. കൂടുതൽ വായിക്കാൻ: https://wtplive.in/Niroopanam-Vimarshanam/arshak-sahal-about-haifayilekk-thirichu-pokunnavar-by-ghassan-kanafani-5979
വെറും മണ്ണും മരങ്ങളും ഓർമകളുമല്ല മാതൃരാജ്യം

വെറും മണ്ണും മരങ്ങളും ഓർമകളുമല്ല മാതൃരാജ്യം അധിനിവേശാനന്തര ഫലസ്തീനിന്റെ ഭീതിതമായ പ്രതിന്ധിയെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവലാണ് ‘ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ’. 1948 ലെ നക്ബയിൽ ലക്ഷക്കണക്കിന് മനുഷ്യർ കൊലചെയ്യപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതോടെ, തൊട്ടിലിൽ കിടന്ന കുഞ്ഞിനെപ്പോലും എടുക്കാനാവാതെ ഓടിപ്പോകേണ്ടിവന്ന സഈദും സഫിയയും ജന്മനാട്ടിലേക്ക് തിരിച്ചുവരുന്നതാണ് നോവലിന്റെ ഇതിവൃത്തം. മൊസാദ് കൊലചെയ്ത പ്രമുഖ ഫലസ്തീൻ നോവലിസ്റ്റ് ഗസ്സാൻ കനഫാനിയുടെ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മുഹമ്മദലി വാഫി അങ്ങാടിപ്പുറം എഴുതുന്നു. വായിക്കാം https://bit.ly/3PwwzVS
ഇസ്ലാമോഫോബിയയും അത് പൊതുസമൂഹത്തിൽ വർക്ക് ചെയ്യുന്നതിനെയും വിശകലനം ചെയ്യുന്ന പുസ്തകം

Sudhesh M Raghu മുസ്ലിം വെറുപ്പും ഇസ്ലാമോഫോബിയയും ഇല്ലാത്ത ആളുകളെ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിൽ കണ്ടെത്തുക എന്നത് അപൂർവങ്ങളിൽ അപൂർവമായ സംഗതിയാണ്. എന്റെ സുഹൃത്തുക്കളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. സംഘ് വിരുദ്ധരായ നിരവധി പേരെ കാണാം. സവർണമേധാവിത്വത്തെ ശക്തമായി എതിർക്കുന്നവരും ധാരാളമുണ്ട്. എന്നാൽ അവർ പോലും ഇസ്ലാമോഫോബുകളാണെന്നതാണ് എന്റെ അനുഭവം. (പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് അവർ എതിർക്കുന്നതെന്നാണ് അവരിൽ മിക്കവരുടെയും നീതിമത്കരണം.) ഇക്കാരണത്താൽ, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സ്വന്തക്കാരുടെയും ബന്ധുക്കളുടെയും യോഗങ്ങളിലും കല്യാണ/മരണ വീടുകളിലും പോകാനോ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരാനോ എനിക്കു […]
വീർസാൽ ഒരു പുതിയ ചരിത്രം രചിക്കട്ടെ

പ്രസാദ് മണ്ണിൽ വീർസാൽ ഇൻഡ്യാ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് ഇൻഡ്യ പാക്ക് വിഭജനം ആ കാലഘട്ടത്തിലേക്ക് മരണത്തിന്റെ തണുപ്പും ..പകയുടെ ചൂടും… നഷ്ടബോധത്തിന്റെ നിശബ്ദതയിലേക്കും പ്രിയ എഴുത്തുകാരി വായനക്കാരെ അനായാസമായി കൈപിടിച്ചു നടത്തുകയാണ് ഈ നോവലിലൂടെ . ഗുൽസാറും ആത്മസുഹൃത്ത് ദമൻജിത്തും ആദ്യ അധ്യയത്തിലൂടെ ഒരു ഇളംകാറ്റുപ്പോൽ കഥപറഞ്ഞു തുടങ്ങുമ്പോൾ തന്നെ വായനക്കാർക്ക് കഥാപശ്ചാത്തലവും അവിടുത്തെ സംസ്ക്കാരവും എഴുത്തുകാരി തുറന്നിടുമ്പോൾ ആകാംക്ഷയുടെ ഒരു മുന വായനയിൽ നമ്മളിൽ തറയും വിഭജനകാലത്തെ കലാപങ്ങൾക്കു നടുവിൽ നഷ്ടപ്പെട്ടുപ്പോയ ഗുൽസാറിൻ്റെ […]
വരും വർഷങ്ങളിൽ കേരളത്തിൽ കൃത്യമായ ഒരു ഇസ്ലാമോഫോബിയ ഓഡിറ്റിംഗ് നടക്കേണ്ടതുണ്ട്. അതിലേക്കുള്ള ചുവടുവയ്പായി ഈ പുസ്തകത്തെ കാണാം

അൻസാരി ചുള്ളിപ്പാറ മറ്റ് പല സാമൂഹിക യാഥാർത്ഥ്യങ്ങളെയുമെന്ന പോലെ ഇസ്ലാമോ ഫോബിയയെയും ഒരു യാഥാർത്ഥ്യമായി പൊതു സമൂഹത്തിന് അംഗീകരിക്കേണ്ടതായി വരും. യൂറോപ്പിലും അമേരിക്കയിലും അക്കാദമിക് സമൂഹം ഇതിനെ ഗൗരവത്തിലെടുക്കുകയും പിന്നീട് പല ഭരണകൂടങ്ങളും ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുകയുമുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് അങ്ങനെയാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോട്ടുകളും ലോകഇസ്ലാമോഫോബിയ ദിനാചരണവും (മാർച്ച് 15) വരെ എത്തി അതെന്നത് ശ്രദ്ധേയവും ആശ്വാസകരവുമാണ്. കേരളത്തിലും ഇന്ത്യയിലും അക്കാദമിക് സമൂഹം, രാഷ്ട്രീയ പാർട്ടികൾ, മാധ്യമങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകളും വ്യക്തികളും ഒക്കെ ഈ […]
എരിയുന്ന വീട്ടിലേക്കുള്ള പിൻവിളികൾ

എരിയുന്ന വീട്ടിലേക്കുള്ള പിൻവിളികൾ ഫസൽ റഹ്മാൻ “ജനനം മുതൽ അദ്ദേഹത്തിൻറെ ജീവിത സാഹചര്യങ്ങൾ ഫലസ്തീനിയൻ വിഷയവുമായി അഭേദ്യമായി കേട്ടുപിണഞ്ഞതായിരുന്നു. അദ്ദേഹത്തിൻറെ “ജോലി/ എഴുത്ത്/സർഗ്ഗസൃഷ്ടി” സ്വന്തത്തിന്റെയും ഫലസ്തീനികൾ എന്ന സ്വന്തം ജനതയുടെയും അതിജീവനമായിരുന്നു.” ഗസ്സാൻ കനഫാനിയുടെ ജീവചരിത്ര ലേഖനത്തിൽ കാരെൻ റിലെ എഴുതുന്നു. 1948 ൽ കനഫാനിയുടെ പന്ത്രണ്ടാം ജന്മദിനത്തിൽ അരങ്ങേറിയ ദെയിർ യാസിൻ കൂട്ടക്കൊല ഇനിയൊരിക്കലും ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനത്തിൽ അദ്ദേഹത്തെ എത്തിച്ചു. പ്രസ്തുത സംഭവത്തിനും ഒരു മാസത്തിനുള്ളിൽ ആക്കർ നഗരം സയണിസ്റ്റുകൾ പിടിച്ചെടുത്തതോടെ ആരംഭിച്ച പലായനവും […]
സയ്യിദ് ഫള്ല്‍: ഒരു ആഗോള മുസ്‌ലിമിന്റെ സഞ്ചാരപഥങ്ങള്‍

സയ്യിദ് ഫള്ല്‍: ഒരു ആഗോള മുസ്‌ലിമിന്റെ സഞ്ചാരപഥങ്ങള്‍ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ മമ്പുറം തങ്ങളുടെ ഇടം അനിഷേധ്യമാണ്. ആ നിലയില്‍ അദ്ദേഹത്തിന്റെ ചരിത്രത്തെ നമ്മള്‍ സമീപിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. വാമൊഴികളിലാണ് നമ്മളറിഞ്ഞ പല ചരിത്രങ്ങളും. എഴുതി വെച്ചതാവട്ടെ അക്കാദമിക് സ്വഭാവമുള്ളതോ ആ ചരിത്ര പുരുഷനെ സമഗ്രമായി മനസ്സിലാക്കാന്‍ ഉതകുന്നതോ ആയിരുന്നില്ല. എന്നാല്‍ കുറച്ച് കാലമായി മലബാറിന്റെ അധ്യാത്മിക – അതിജീവന – വൈജ്ഞാനിക പ്രതലങ്ങള്‍ പുതു തലമുറയുടെ അന്വേഷണത്തില്‍ സവിശേഷമായൊരിടം നേടിയിട്ടുണ്ട്. മലബാര്‍ സമരത്തിന് നൂറാണ്ട് […]
ജീവിതത്തിന്റെ അടരുകളിലേക്കൊഴുകും ‘മഗ്‌രിബ്’

ജീവിതത്തിന്റെ അടരുകളിലേക്കൊഴുകും ‘മഗ്‌രിബ്’ ഞായർപ്രഭാതത്തിൽ വെളിച്ചംകണ്ട മഗ്‌രിബിന്റെ ബുക്റിവ്യൂ ജീവിതത്തിന്റെ നിമ്‌നോന്നതകളില്‍ ദര്‍ശിച്ച, ശ്രവിച്ച, അനുഭവിച്ച അടരുകളൊക്കെയും കവിതയുടെ മായികമായ ഭൂതക്കുപ്പിയിലാക്കിയതിന്റെ നേര്‍സാക്ഷ്യമാണ് പ്രിയ യുവ എഴുത്തുകാരനായ ശിഹാബുദ്ധീന്‍ കുമ്പിടിയുടെ ആദ്യ കാവ്യസമാഹാരമായ ‘മഗ്രിബ്’. ബാല്യകാലത്തിന്റെ ഗൃഹാതുരത മുതല്‍ ജീവിതത്തിന്റെ വ്യാമോഹങ്ങളുടെ മുറിക്കകത്ത് നിന്നുള്ള പടിയിറക്കം വരെ ജീവിതത്തിന്റെ പ്രധാനവും അപ്രധാനവുമായ രംഗങ്ങള്‍, പള്ളി മിനാരങ്ങളില്‍ നിന്നൊഴുകും സുന്ദരമായ മഗ്രിബ് ബാങ്കിന്റെ വശ്യത പോലെ കുറിച്ചുവെച്ചിരിക്കുന്നു കവി. ‘മഗ്രിബ് ‘ അക്ഷരങ്ങള്‍ പൂത്ത മരമാവുകയും […]
ദൈവം, ദൈവനിഷേധം: യുക്തിയും ശാസ്ത്രവും ആരുടെ പക്ഷത്താണ്?

ദൈവം, ദൈവനിഷേധം: യുക്തിയും ശാസ്ത്രവും ആരുടെ പക്ഷത്താണ്? – കെ.ബി ഫൈസല്‍ – ‘ഈ ലോകത്തിലൂടെ നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന സവാരി മൃഗമായ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുവിന്‍!’ പ്രശസ്ത കവിയും ചിന്തകനും പ്രഭാഷകനുമായിരുന്ന എമേഴ്സണിന്റേതാണ് ഈ വാക്കുകള്‍. പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കയിലാണ് എമേഴ്സണ്‍ ജീവിച്ചിരുന്നത്. യജമാനന്‍ ഉറങ്ങിപ്പോയാലും വഴി തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചിരുന്ന സവാരി മൃഗങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥിരകാല കാഴ്ചകളില്‍ പെട്ടതായിരുന്നു. ആ അനുഭവ ദൃശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് എമേഴ്സണ്‍ മേല്‍പ്രസ്താവന നടത്തുന്നത്. ഈ ഭൂഗോളം നിര്‍ണിതമായ സഞ്ചാരപഥങ്ങളിലൂടെ ഭ്രമണം […]