കോഴിക്കോട്: ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയിൽ അറബി-മലയാളത്തിനുള്ള പ്രസക്തി എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് (ഓട്ടോണമസ്) ഏകദിന കോൺഫറൻസ് സംഘടിപ്പിച്ചു. ബുക്പ്ലസ് പബ്ലിഷേഴ്സുമായും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുമായും സഹകരിച്ച് ഫാറൂഖ് കോളേജ് സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം (FCIKS) ആണ് സംഘാടകർ.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എ. ഐഷ സ്വപ്നയുടെ അധ്യക്ഷതയിൽ മൊയ്തീൻകുട്ടി വൈദ്യർ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജബ്ബാർ എം സ്വാഗതപ്രഭാഷണം നടത്തി. ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ‘അറബി മലയാളം; ഭാഷ സാഹിത്യം സംഗീതം’ എന്ന പുസ്തകത്തെക്കുറിച്ച് എഡിറ്റർ കെ. അബൂബക്കർ മാസ്റ്റർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പാനൽ ചർച്ചയിൽ ഡോ. മൻസൂറലി ടി, ഡോ. ഉബൈദ് വി.പി.സി, ഡോ. സയ്യിദ് ഹബീബ് റഹ്മാൻ കെ.പി, നൂറ വി, ഡോ. അബ്ദുൽ നിസാർ എം, ഡോ. ഷുമൈസ് യു എന്നിവർ പങ്കെടുത്തു.
ഡോ. മുഹമ്മദ് സലീം, ഡോ.അബ്ദുല്‍ അസീസ്, ഡോ. കവിത എ.പി, ബുക്പ്ലസ് ജനറല്‍ മാനേജർ സൈനുദ്ദീൻ ഹുദവി മാലൂർ, ഹസീന വി.കെ, ആയിശ ഹാദിയ, ബോധി കൃഷ്ണ എസ് തുടങ്ങിയവർ സംസാരിച്ചു.
ഈ വിഷയത്തിലുള്ള കൂടുതൽ ചർച്ചകൾക്കും ഗവേഷണങ്ങൾക്കും കോൺഫറൻസ് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. അറബി-മലയാളത്തിന്റെ സംഭാവനകളെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കാനും സഹായകമായി. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി അറബിമലയാളവുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.