എസ്. എം സർവർ; മലയാളികൾ ഓർക്കാതെ പോയ മഹാനായ ഉർദു കവി: ഡോ. കെ.പി ശംസുദ്ദീൻ തിരൂർക്കാട്

September 6, 2024

ചെമ്മാട്: ലോകം മുഴുവൻ അം​ഗീകരിച്ചിട്ടും കേരളം ശ്രദ്ധിക്കാതെ പോയ മലയാളിയായ ഉർദു എഴുത്തുകാരനായിരുന്നു എസ്.എം സർവറെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീൻ തിരൂർക്കാട്. ബുക്പ്ലസ് ഉർദു പ്രസാധന വിഭാ​ഗം നി​ഗാരിശ് ചെമ്മാട് ബുക്പ്ലസിൽ സംഘടിപ്പിച്ച സർവർ വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നു വളർന്ന ഒരു ഉർദു കവിക്ക് രാജ്യവ്യാപകമായ സ്വീകാര്യത ലഭിക്കുമ്പോഴും നമ്മുടെ സാംസ്കാരിക രം​ഗം ജീവിതകാലത്തോ ശേഷമോ അദ്ദേഹത്തെ കാര്യമായി പരി​ഗണിച്ചില്ലെന്നും യോ​ഗം അഭിപ്രായപ്പെട്ടു. നിഗാരിശ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്തു.

യോഗത്തിൽ പ്രൊഫസർ അബൂബക്കർ, ഡോ.അമാൻ ഹുദവി, ഡോ.റിസ് വാൻ അൻസാരി, സദ്ദാം പർവാസ്, ഉബൈദ് അൻസാരി ഭീവണ്ടി സംസാരിച്ചു. മികച്ച ഉർദു കവിതക്കുള്ള സർവർ അവാർഡ്, ഉർദു ബുക് ഷോ, സർവർ ടോക്ക് തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സർവർ വാരാചരണത്തിന്റെ ഭാ​ഗമായി നടക്കും.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...