കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ പുസ്തകങ്ങൾ കുറ്റിച്ചിറ സിയെസ്കോ ഹാളിൽ പ്രകാശനം ചെയ്തു. കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. സിയെസ്കോ പ്രസിഡണ്ട് അഡ്വ. റഷീദലി അധ്യക്ഷനായി. പ്രൊഫ. രാജലക്ഷ്മി, ഐപ് തോമസ്, ഡോ. അബൂബക്കർ കാപ്പാട്, എസ്.എ ഖുദ്സി, കലാചന്ദ്രൻ, യാസർ അറഫാത്ത്, അനശ്വര ശുഭ, ഗിഫു മേലാറ്റൂർ, പി.എൻ വലീദ്, സിപിഎം സഈദ്, പിഎൻ ഫസൽ മുഹമ്മദ്, കെ. അബൂബക്കർ, ഇഖ്ബാൽ റീമസ് പ്രസംഗിച്ചു. ബുക്പ്ലസ് സംഘടിപ്പിക്കുന്ന കമലാസുരയ്യ യുവകഥാ പുരസ്കാരം 2026 ൻ്റെ പോസ്റ്റർ പ്രകാശനം സോമൻ കടലൂർ നിർവഹിച്ചു. ഡോ. ശാഫി ചെങ്ങര സ്വാഗതവും മുഹമ്മദ് മുസ്സമ്മിൽ നന്ദിയും പറഞ്ഞു.
പ്രകാശനം ചെയ്ത പുസ്തകങ്ങൾ:
ദൈവത്തിന്റെ കണക്കുപുസ്തകം (കഥകള്‍)- എസ്.എ ഖുദ്‌സി, നീര്‍മാതളം (കഥകള്‍)- എഡി: വി.എച്ച് നിഷാദ്, അദൃശ്യപാഠങ്ങള്‍; കീഴാളജ്ഞാനലോകങ്ങള്‍ വീണ്ടെടുക്കുമ്പോള്‍- കലാചന്ദ്രന്‍, ബഷീറിന്റെ നിലാക്കാഴ്ചകള്‍ (പഠനം)- ഡോ. അബൂബക്കര്‍ കാപ്പാട്, പറങ്കിക്കിളികള്‍ (കഥകള്‍)- യാസര്‍ അറഫാത്ത്, ഹൃദയത്തിന്റെ പുസ്തകം (രണ്ടാം പതിപ്പ്)- റൂമി (വിവ: ബഷീര്‍ മിസ്അബ്), നാട്ടുചരിതം: വായനയും പഠനങ്ങളും- എഡി: അനശ്വര ശുഭ, രണ്ടു നക്ഷത്രങ്ങള്‍ (ബാലസാഹിത്യം)- ഗിഫു മേലാറ്റൂര്‍, അറബ് നാടോടിക്കഥകള്‍ (ബാലസാഹിത്യം)- പി.എ ഹമീദ്, നന്മയുടെ പൂക്കള്‍ (ബാലസാഹിത്യം)- പട്ടണക്കാട് അബ്ദുല്‍ ഖാദര്‍, ദൂരെ ദൂരെ ഒരു കൊട്ടാരം (ബാലസാഹിത്യം)- നിഥിന്‍രാജ് ജെ.