രാഷ്ട്രീയ കഥകൾ

Original price was: ₹320.Current price is: ₹288.

Sale!
“കാഴ്‌ചയിൽ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലർന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.” നിങ്ങൾ ഈ കഥകളിൽ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടിയരച്ചവരും ‘സത്യ ത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോർന്നു പോയവരും ഇതിൽ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടി പ്പടമാക്കിയവരും പ്രത്യയശാസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകൾ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോര പ്പശയിൽ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പൽ പശ്ചാത്തലസംഗീതമാക്കി ഇവർ, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിൻ്റെ വെളിവും തെളിവുമാണ് ഈ കൃതി.

Author

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Publisher

H&C

No reviews to display

Related Books