പുസ്തക പ്രകാശനം

September 10, 2025

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ ‘Indian Union Muslim League Bridging Communities, Building Democracy’ എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശിതമായി. ഡൽഹിയിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടന ചടങ്ങിൽ ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള ആദ്യ സമഗ്ര ഇംഗ്ലീഷ് ചരിത്രഗ്രന്ഥമാണിത്. ഭരണഘടനാ നിർമ്മിതി മുതൽ ആധുനിക രാഷ്ട്രീയ വിഷയങ്ങളിൽ വരെയുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നിർണായക ഇടപെടലുകളും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ മുസ്‌ലിം ലീഗിൻ്റെ പ്രസക്തിയും അടയാളപ്പെടുത്തുന്നതാണ് പുസ്തകം. ചടങ്ങിൽ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, തമിഴ്‌നാട് മന്ത്രി ആവടി എസ്.എം നാസർ, ജെ.എം. എം രാജ്യസഭാ പാർട്ടി ലീഡർ സർഫ്രാസ് അഹമ്മദ് എം.പി, കർണാടക എം.എൽ.എ എൻ.എ ഹാരിസ്, സമാജ് വാദി പാർട്ടി നേതാവും പാർലമെൻ്റ് മസ്‌ജിദ് ഇമാമുമായ മൊഹിബ്ബുള്ള നദ്‌വി എം.പി, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, പി. എ. അബ്ദുൽ വഹാബ് എം. പി, പി. കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എംപി, കെ.പി.എ മജീദ്, എം. കെ. മുനീർ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ സംബന്ധിച്ചു.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...