ബുക്പ്ലസ് – ഗ്രീൻ ഫൗണ്ടേഷൻ സമ്മർ ക്യാമ്പ് സമാപിച്ചു

April 23, 2026
കുട്ടികളിലെ അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം കുറച്ച് ക്രിയാത്മകതയും ആശയവിനിമയ പാടവവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബുക്പ്ലസ് പബ്ലിഷേഴ്സും ഗ്രീൻ ഫൗണ്ടേഷനും സംയുക്തമായി കക്കാടംപുറം ഗ്രീന സ്‌ക്വയറിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് അംഗം അഷ്കർ അലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ സത്താർ കുറ്റൂർ, അഷ്റഫ് പാവിൽ, പി കെ ഉസ്മാൻ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ സമയവും ശ്രദ്ധയും തിരിച്ചുപിടിക്കുന്നതിനായി പ്രധാനമായും മൂന്ന് പരിശീലന സെഷനുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
ഫോണുകൾ മാറ്റിവെച്ച് വായനയിലൂടെ ശ്രദ്ധ വർദ്ധിപ്പിക്കാൻ പരിശീലിപ്പിക്കുന്ന ഒന്നാം സെഷന് സോഫ്റ്റ് സ്കിൽ ട്രെയിനർ സനാ കെൻസ് കെ നേതൃത്വം നൽകി. സ്മാർട്ട്‌ഫോണുകൾ വെറുതെ സ്ക്രോൾ ചെയ്യാതെ കലയ്ക്കും പഠനത്തിനുമായി ക്രിയാത്മകമായി എങ്ങനെ വിനിയോഗിക്കാമെന്ന് വിശദീകരിക്കുന്ന രണ്ടാം സെഷൻ ജസീം റഹ്മാൻ പി.സിയും, രക്ഷിതാക്കളുമായും മറ്റും മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ പ്രാപ്തരാക്കുന്ന മൂന്നാം സെഷൻ നാഫി തിരൂരും നയിച്ചു.
പരിശീലന പരിപാടികൾക്ക് ശേഷം വിദ്യാർത്ഥികൾ ചെമ്മാട് ബുക് പ്ലസ് പബ്ലിഷേഴ്സിന്റെ പ്രസ്സും ഓഫീസും സന്ദർശിച്ചു. പുസ്തക നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും അച്ചടിയുടെ ചരിത്രവും നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...