കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ

Original price was: ₹140.Current price is: ₹112.

Sale!
ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട പ്രമുഖപണ്ഡിതനാണ് കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാർ. വിവിധ മതവിഷയങ്ങളി ലുള്ള അഗാധപാണ്ഡിത്യം കാരണം പണ്ഡിതലോകം അദ്ദേ ഹത്തെ “കേരള സുയൂത്വി’യെന്ന് ആദരപൂർവം വിളിച്ചു. മതപണ്ഡിതർക്ക് ദേശാന്തരപഠനങ്ങളും ബഹുഭാഷാപാ ണ്ഡിത്യവും അന്യമല്ലെന്നും ജ്ഞാനസമ്പാദനത്തിന് പ്രായ മില്ലെന്നും കർമത്തിലൂടെ തെളിയിച്ചു അദ്ദേഹം. അധ്യാപനം ഉപേക്ഷിച്ച് ഗുജറാത്തിലെ ഡാബേലിലേക്ക് വിദ്യാർഥിയായി പോകുന്നത് അങ്ങനെയാണ്. ഉറുദു ഭാഷയിൽ വ്യാകരണഗ്ര ന്ഥവും ഇംഗ്ലീഷ് ഡിക്ഷ്ണറികളും തയ്യാറാക്കിയ മലയാളി പണ്ഡിതൻ ഒരുപക്ഷേ അപൂർവങ്ങളിലപൂർവം. മലയാളി പണ്ഡിതന്മാർ കൂടുതൽ കടന്നുചെന്നിട്ടില്ലാത്ത അറബി ഗ്രന്ഥരചനയിലും അദ്ദേഹത്തിന്റെ സേവനം സജീവം. സമ്പ ന്നമായ കൈപ്പറ്റ ബീരാൻകുട്ടി മുസ്ലിയാരുടെ ജീവിതം വായിക്കാം.

Author

ഉവൈസ് ഹുദവി പാണക്കാട്

Publisher

BOOK PLUS

ISBN Number

978-81-19988-72-3

No reviews to display

Related Books