വായനാദിന സിമ്പോസിയം സംഘടിപ്പിച്ചു

October 7, 2026

ചെമ്മാട്: വായനാദിനത്തോടനുബന്ധിച്ച് ബുക്പ്ലസ് പബ്ലിഷേഴ്‌സും ചെമ്മാട് പ്രതിഭ ലൈബ്രറിയും സംയുക്തമായി വായനാദിന സിമ്പോസിയം സംഘടിപ്പിച്ചു. പ്രതിഭ ലൈബ്രറി സെക്രട്ടറി കെ. ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മലയാളം ഗവേഷകനായ നാഫി ചേലാക്കോട് സിമ്പോസിയത്തിലെ പ്രധാന ചർച്ചയ്ക്ക് നേതൃത്വം നൽകി. വായനയുടെ പ്രാധാന്യവും പുതിയ തലമുറയിൽ വായനാശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയുമാണ് ചർച്ചയിൽ ഉയർന്നുവന്നത്. ഡിജിറ്റൽ യുഗത്തിലും അച്ചടിച്ച പുസ്തകങ്ങളുടെ പ്രസക്തി എത്രത്തോളമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ നിഷ പന്താവൂർ, തൃക്കുളം മുരളി, ബാലു പരപ്പനങ്ങാടി, അനിൽ കരുമാട്ട്, ഡോ. ശിവാനന്ദൻ, ദീപക് ചെമ്മാട്, ഷാദുലി, തന്‍വീർ ഓമാനൂർ തുടങ്ങിയവർ സംസാരിച്ചു.

ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പ്രദേശത്തെ പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ബുക്പ്ലസ് പബ്ലിഷേഴ്‌സ് പ്രതിനിധികളും പ്രതിഭ ലൈബ്രറി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. വായനാദിനാചരണത്തിന്റെ ഭാഗമായി ബുക്കാരവന്‍, ടൂർ ടു ബുക്പ്ലസ് എന്നിവയുൾപ്പെടെ മറ്റ് വിവിധ പരിപാടികളും ബുക്പ്ലസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...