ലോകകപ്പ് ആവേശമുണർത്തി ‘കളിക്കാര്യം’ പുസ്തക ചർച്ച സംഘടിപ്പിച്ചു

October 7, 2026

ആഗോള ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ, കളിയുടേയും എഴുത്തിന്റേയും വേറിട്ട കഥകളുമായി ബുക്ക് ഈവ് (Book Eve) സംഘടിപ്പിച്ച ‘കളിക്കാര്യം’ ടോക്ക് ഷോ ശ്രദ്ധേയമായി. ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ കായിക എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

​ഫുട്ബോൾ സാഹിത്യത്തിലെ ശ്രദ്ധേയമായ രണ്ട് കൃതികളെ മുൻനിർത്തിയായിരുന്നു ചർച്ച. പ്രമുഖ എഴുത്തുകാരായ മുഖ്താർ ഉദരംപൊയിൽ (രചയിതാവ് – ‘ഉസ്താദ് എംബാപ്പെ’), സലാഹുദ്ദീൻ അയ്യൂബി (രചയിതാവ് – ‘സോക്കർ ദർവീശ്’) എന്നിവർ തങ്ങളുടെ പുസ്തകങ്ങളെയും ഫുട്ബോൾ അനുഭവങ്ങളെയും മുൻനിർത്തി വായനക്കാരുമായി സംവദിച്ചു.
​കേവലം ഒരു കായിക വിനോദമെന്നതിനപ്പുറം ഫുട്ബോൾ എങ്ങനെയാണ് മനുഷ്യജീവിതത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും സംസാരം. ലോകകപ്പിന്റെ ആവേശത്തിനൊപ്പം ഫുട്ബോളിന്റെ ചരിത്രവും കഥകളും പങ്കുവെച്ച സെഷൻ കായികപ്രേമികൾക്കും വായനക്കാർക്കും ഒരുപോലെ വേറിട്ടൊരു അനുഭവമായി മാറി.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...