തിരൂരങ്ങാടി റീഡേഴ്‌സ് കളക്ടീവ് (TRC) വായനാസംഗമങ്ങൾക്ക് മികച്ച തുടക്കം

October 28, 2026

തിരൂരങ്ങാടി: വായനയെ പ്രോത്സാഹിപ്പിക്കുകയും വായനാപ്രേമികൾക്ക് ഒത്തുചേരാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബുക് പ്ലസ് ആരംഭിച്ച പുതിയ കൂട്ടായ്മയായ തിരൂരങ്ങാടി റീഡേഴ്‌സ് കളക്ടീവിന്റെ (TRC) ആദ്യ രണ്ട് സംഗമങ്ങൾ വിജയകരമായി നടന്നു.

ഒക്ടോബർ 3-ന് കെട്ടുങ്ങൽ ബീച്ചിൽ നടന്ന ആദ്യ സംഗമവും ഒക്ടോബർ 21-ന് ന്യൂകട്ടിൽ നടന്ന രണ്ടാമത്തെ സംഗമവും വായനാപ്രേമികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരൂരങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും വായനക്കാരെ ഒരുമിപ്പിച്ച് വായനാനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനുള്ള പൊതുവേദിയൊരുക്കുകയാണ് TRC-യുടെ ലക്ഷ്യം.

വായനയെ വ്യക്തിഗതമായ അനുഭവത്തിനപ്പുറം സാമൂഹികമായ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമായി വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. തുടർന്നും വിവിധ ഇടങ്ങളിൽ വായനാസംഗമങ്ങൾ സംഘടിപ്പിച്ച് കൂടുതൽ വായനക്കാരെ കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Stories

November 11, 2026

പുസ്തകചർച്ച സംഘടിപ്പിച്ചു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

11 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 11 പുതിയ ...

November 5, 2026

‘യത്തീങ്കുട്ടി’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ...

November 5, 2026

കവികൾക്കൊരു സുവർണ്ണാവസരം; കവിതകൾ പ്രസിദ്ധീകരിക്കാൻ ‘പോയട്രി ബോക്സുമായി’ ബുക്‌പ്ലസ് പബ്ലിഷേഴ്സ്

ഷാർജ: അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും കവിതകൾ എഴുതുന്നവർക്കും ...