ഇസ്‌ലാമോഫോബിയ രേഖാശേഖരം ഭാഗം ഒന്ന്

Original price was: ₹320.Current price is: ₹256.

Sale!
കഴിഞ്ഞ 75 വർഷങ്ങൾക്കിടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ രൂപംകൊണ്ട ദൈനംദിന ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളുടെ ചരിത്രം അന്വേഷിക്കുന്ന പഠനഗ്രന്ഥം. കള്ളക്കടത്ത്, ഗൾഫ്, തൊപ്പി, നിലവിളക്ക്, അറബി ഭാഷ, മലപ്പുറം, പച്ചപ്പതാക, ബീഫ് തുടങ്ങിയ സൂചകങ്ങളിലൂടെ മുസ്ലിംവിരുദ്ധ വംശീയതയുടെ സാമൂഹികവും രാഷ്ട്രീയവുമായ രൂപങ്ങളെ വിശകലനം ചെയ്യുന്നു. സമകാലിക ഇസ്‌ലാമോഫോബിക് വിവാദങ്ങളെ അവയുടെ ദീർഘകാല ചരിത്രപശ്ചാത്തലത്തോട് ചേർത്തുവായിക്കുന്നതിലൂടെ വംശീയ മുൻവിധികളുടെയും വിവേചനങ്ങളുടെയും വേരുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. കേരളത്തിലെ ഇസ്‌ലാമോഫോബിയയുടെ ആഴവും വ്യാപ്തിയും ചരിത്രപരമായും വിമർശനാത്മകമായും പരിശോധിക്കുന്ന പഠനപരമ്പരയിലെ ആദ്യ വോള്യം. ഇസ്‌ലാമോഫോബിയ റിസർച്ച് കളക്ടീവ് ശേഖരിച്ച രേഖകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൃതി ഗവേഷകർക്കും വിദ്യാർഥികൾ ക്കും സാമൂഹ്യപ്രവർത്തകർക്കും പൊതുവായനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും.

Author

ബാബുരാജ് ഭഗവതി | കെ. അഷ്റഫ്

Publisher

BOOK PLUS

No reviews to display

Related Books