യൂനിറ്റി വിമൻസ് കോളേജ് വിദ്യാർത്ഥി സംഘടനയായ മെരീഡിയയുമായി സഹകരിച്ച് പുസ്തകപ്രദർശനവും, ക്രിയേറ്റീവ് റൈറ്റിങ് ശില്പശാലയും സംഘടിപ്പിച്ചു. യൂനിറ്റി കോളേജ് യു.യു.സി തസ്‌നി പരിപാടിയിൽ സ്വാഗതം പറഞ്ഞു. യുനിറ്റി കോളേജ് പ്രിൻസിപ്പൾ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശാദുലി എളങ്കുർ സന്ദേശ പ്രഭാഷണം നടത്തി. ഡോ. വി ഹിക്മത്തുള്ള പരിപാടിക്ക് ആശംസ അറിയിച്ചു. മുഹമ്മദ് അജീർ ശില്പശാലക്ക് നേതൃത്വം നൽകി. കുട്ടികളുടെയും അധ്യാപകരുടെയും ഇടപെടലുകളോടെ പുസ്തകപ്രദർശനം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.