പടിഞ്ഞാറ്റുംമുറി ഫസ്‌ഫരി ക്യാമ്പസ്സിൽ ബുക്കാരവൻ സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുൽ മാജിദ് പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു. ഫസ്‌ഫരി കോംപ്ലക്സ് ചെയർമാൻ ഡോ. എം.കെ അബ്ദുറഹ്‌മാൻ മുബാറക് അധ്യക്ഷനായി. പി.കെ ഷാഹുൽ ഹമീദ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എ.കെ ഹുസൈൻ മാസ്റ്റർ, നിസാർ കാടേരി, നജ്‌ല വഫിയ്യ, എൻ.കെ മുസമ്മിൽ, എം.പി സഈദ് ഹുദവി, എം.കെ ബഹ്‌ജത്ത് ഫൈസി, പി.ടി നിസാം ഹുദവി എന്നിവർ പ്രസംഗിച്ചു. അമീൻ കൈപ്പുറം, വി.ടി അയ്യൂബ് എന്നിവർ പുസ്തകപ്രദർശനത്തിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സാഹിത്യ ശിൽപശാല ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അജീർ ശിൽപശാലക്ക് നേതൃത്വം നൽകി.