MES KVM വളാഞ്ചേരി കോളേജിൽ പുസ്തകപ്രദർശനവും സാഹിത്യ ശില്പശാലയും സംഘടിപ്പിച്ചു. എംഇഎസ് കോളേജ് പ്രിൻസിപ്പൾ ഡോ. വിനോദ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റീഡേഴ്സ് ഫോറം അംഗങ്ങൾക്കായി സംഘടിപ്പിച്ച സാഹിത്യ ശില്പശാലയിൽ സാജിദ് മാസ്റ്റർ, ഷാരുഖ് മാസ്റ്റർ, ഡോ. റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് അജീർ ശില്പശാലക്ക് നേതൃത്വം നൽകി.