പി.എസ്.എം.ഒ കോളേജിൽ ‘ബുക്ക് ഈവ്’: ഷാനവാസ് രചിച്ച ‘ജയിലടയാളങ്ങൾ’ ചർച്ച ചെയ്തു

June 22, 2025

തിരൂരങ്ങാടി: വായനാദിനത്തോടനുബന്ധിച്ച് ബുക്‌പ്ലസും പി.എസ്.എം.ഒ കോളേജ് സർഗ്ഗവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘ബുക്ക് ഈവ്’ സെഷനിൽ, സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ ഷാനവാസ് രചിച്ച ‘ജയിലടയാളങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം വിഭാഗം പ്രൊഫസർ ഷെരീഫ് ചെമ്മാട്, ഫാറൂഖ് ബാവ അലിഞ്ചുവട്, സൈനുദ്ദീൻ മാലൂർ, നാജിയ എന്നിവർ സംസാരിച്ചു.

 

 

പുസ്തകത്തെക്കുറിച്ച്:
ഗൾഫ് ജീവിതത്തിന്റെ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി, ലോകത്തിലെ ഏറ്റവും വലിയ മരുഭൂനഗരങ്ങളിലൊന്നിൽ നിന്നുള്ള ജയിൽ സന്ദർശനക്കുറി

പ്പുകളാണ് ‘ജയിലടയാളങ്ങൾ’ എന്ന ഈ പുസ്തകം. മനുഷ്യജീവിതത്തിലെ അപ്രതീക്ഷിതത്വങ്ങളും നാടകീയതകളും വൈകാരിക നിമിഷങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ ആഖ്യാനങ്ങൾ മലയാളത്തിലെ പ്രവാസ സാഹിത്യശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ്. നിർഭാഗ്യം കൊണ്ടോ, ചതിക്കപ്പെട്ടോ, ഗത്യന്തരമില്ലാതെ ചെയ്ത നിയമവിരുദ്ധ പ്രവർത്തികളാലോ, വേശ്യാവൃത്തിയിലേക്ക് വലിച്ചിഴക്കപ്പെട്ടോ, സാമ്പത്തിക കുറ്റകൃത്യങ്ങളാലോ, അജ്ഞാത കാരണങ്ങളാലോ ജയിലിലകപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിത കഥകളാണ് ഈ താളുകളിൽ അടങ്ങിയിരിക്കുന്നത്. ഒരു സന്നദ്ധപ്രവർത്തകന്റെ ഓർമ്മക്കുറിപ്പുകളിലൂടെ ഈ ജീവിതങ്ങൾ ചുരുളഴിയുമ്പോൾ, അധികമാരും കാണാത്ത പ്രവാസ ജീവിതത്തിലെ മറ്റൊരു ലോകം അടയാളപ്പെടുത്തപ്പെടുന്നു. വേദനയും ഉൾക്കാഴ്ചയും പ്രത്യാശയും പകരുന്ന ഒരു ആഖ്യാനമാണിത്. പുസ്തകത്തിന്റെ മുഖവില 180 രൂപയാണ്.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...