പുസ്തക പ്രകാശനം

September 10, 2025

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ ‘Indian Union Muslim League Bridging Communities, Building Democracy’ എന്ന ഇംഗ്ലീഷ് പുസ്തകം പ്രകാശിതമായി. ഡൽഹിയിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടന ചടങ്ങിൽ ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ കുറിച്ചുള്ള ആദ്യ സമഗ്ര ഇംഗ്ലീഷ് ചരിത്രഗ്രന്ഥമാണിത്. ഭരണഘടനാ നിർമ്മിതി മുതൽ ആധുനിക രാഷ്ട്രീയ വിഷയങ്ങളിൽ വരെയുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നിർണായക ഇടപെടലുകളും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ മുസ്‌ലിം ലീഗിൻ്റെ പ്രസക്തിയും അടയാളപ്പെടുത്തുന്നതാണ് പുസ്തകം. ചടങ്ങിൽ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, തമിഴ്‌നാട് മന്ത്രി ആവടി എസ്.എം നാസർ, ജെ.എം. എം രാജ്യസഭാ പാർട്ടി ലീഡർ സർഫ്രാസ് അഹമ്മദ് എം.പി, കർണാടക എം.എൽ.എ എൻ.എ ഹാരിസ്, സമാജ് വാദി പാർട്ടി നേതാവും പാർലമെൻ്റ് മസ്‌ജിദ് ഇമാമുമായ മൊഹിബ്ബുള്ള നദ്‌വി എം.പി, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, പി. എ. അബ്ദുൽ വഹാബ് എം. പി, പി. കെ. കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എംപി, കെ.പി.എ മജീദ്, എം. കെ. മുനീർ തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ സംബന്ധിച്ചു.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...