‘ ബി.ആർ.പി; പ്രതിരോധത്തിന്റെ കാവൽ’ പ്രകാശനം ചെയ്തു

June 6, 2025

തിരുവനന്തപുരം: ‘ ബി.ആർ.പി; പ്രതിരോധത്തിന്റെ കാവൽ’ എന്ന പുസ്തകം ഏകതാ പരിഷത് സ്ഥാപകൻ പി.വി.രാജഗോപാൽ പ്രകാശനം ചെയ്തു. ഭാസ്‌കർ ഫൗണ്ടേഷൻ പ്രസിഡന്റ് ഗീതാ ഭാസ്‌കർ പുസ്തകം സ്വീകരിച്ചു.
ബി.ആർ.പി ഭാസ്‌കറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ബോധിഗ്രാം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. പാഠഭേദം ബി.ആർ.പി ഭാസ്‌കർ അനുസ്മരണ പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് സിവിക് ചന്ദ്രനും വിജയരാഘവൻ ചേലിയയും എഡിറ്റ് ചെയ്ത ഈ പുസ്തകം. നൈതികവേദി സെക്രട്ടറി കെ.അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി. ബുക് പ്ലസ് ആണ് പ്രസാധകർ.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ സണ്ണി എം.കപിക്കാട്, ദി ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാൽ, ആർക്കിടെക്ട് ജി.ശങ്കർ, ഡോ.ഐറിസ്, ജെ.എസ്.അടൂർ, പി.വൈ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
ബോധിഗ്രാം-ബി.ആർ.പി പ്രഥമ മാധ്യമപുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ എം.ബി.ബാബുവിന് പി.വി.രാജഗോപാൽ സമ്മാനിച്ചു. യോഗാനന്തരം പി.വി.രാജഗോപാലിന്റെ നേതൃത്വത്തിൽ കാൽനടയായി ആശാവർക്കർമാരുടെ സമരപ്പന്തലിൽ എത്തി അവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

Related Stories

April 27, 2026

MathType Crack [Full] [Stable] GitHub

🗂 Hash: 0607b9b5f8b48d8692f461b761b774beLast Updated: 2026-04-25 ...

April 27, 2026

Adobe Acrobat Pro DC 2020 Crack exe Clean [x32x64] Lifetime Tested

📡 Hash Check: b320e8570b4063aad1756d0b46e0cb8d 📅 ...

April 26, 2026

CCleaner License[Activated] Patch 100% Worked Tested

🧾 Hash-sum — b4d5b0e836abbf375806ee1f224ce583 🗓 ...

April 26, 2026

Office 365 Portable only [no Virus] (x86-x64) Windows 10 Bypass

🧮 Hash-code:80a01e4874a8c2023e2960b77f663c1f 📆 2026-04-23 Verify ...