കോഴിക്കോട്: ഡോ. ഒ.കെ സന്തോഷിന്റെ നിശബ്ദത ഒരു പരിഹാരമല്ല, ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും പുനരാഖ്യാനങ്ങളും എന്നീ ബുക്പ്ലസ് പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും നടന്നു. കോഴിക്കോട് ഡിസൈൻ ആശ്രമിൽ നടന്ന പരിപാടിയിൽ ഡോ. പി.കെ പോക്കർ മുഖ്യാതിഥിയായി. ഡോ. ബിന്ദു നരവത്ത്, ടോമി മാത്യു എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ. അബൂബക്കർ പുസ്തകപരിചയം നടത്തി. സീന പനോളി, എം.പി പ്രതീഷ്, മൻഹർ യു.പി, ശാഫി ചെങ്ങര, നാഫി ചേലക്കോട്, ശാക്കിർ മണിയറ സംബന്ധിച്ചു.