ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചുനൂറ്റാണ്ടു കാലത്തെ കുടിയേറ്റങ്ങളുടെ കഥ പറയുന്ന ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സാജിദ് പുസ്തകം മുനീർ തോട്ടത്തിലിന് നൽകിയായിരുന്നു പുനഃപ്രകാശനം ചെയ്തത്. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.