മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

November 12, 2025

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രചിച്ച മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ എന്ന കൃതി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹലാ കാസ്രോഡ് വേദിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എ യൂസുഫലിക്ക് നല്‍കി പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗിന്റെ ചരിത്രം, വര്‍ത്തമാനം, ആദര്‍ശം, ഇടപെടലുകള്‍, സമകാലിക പ്രസക്തി, നവോത്ഥാനം, സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ സംഭാവനകള്‍, പ്രസ്ഥാന നേതാക്കള്‍ എന്നിവ ഹ്രസ്വവും ലളിതവുമായി അവതരിപ്പിക്കുന്നതാണ് പുസ്തകം. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടന വേദിയില്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബ് പ്രകാശനം ചെയ്തിരുന്നു.
ദുബൈ ഇത്തിസാലാത് അക്കാദമി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രകാശന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പി.എം.എ സലാം, ഹാരിസ് ബീരാന്‍ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അശ്‌റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ശംസുദ്ദീന്‍ ബ്ന്‍ മുഹ്‌യിദ്ദീന്‍, എ.പി അമീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...