മുഹമ്മദ് നബി (സ) എന്ന സമ്പൂര്‍ണ മനുഷ്യന്‍ (അല്‍ഇന്‍സാനുല്‍ കാമില്‍) ഹൃദ്യമായി വെളിപ്പെടുന്ന പുസ്തകം.
ആധുനിക മുസ്ലിം പണ്ഡിതരില്‍ പ്രമുഖനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന ഫത്ഹുല്ല ഗുലന്റെ മുഖ്യ രചനയായി വിലയിരുത്തപ്പെടുന്ന “മുഹമ്മദ് ദ ഇന്‍ഫിനിറ്റ് ലൈറ്റ്” എന്ന അനേകം ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയുടെ മലയാള പതിപ്പ്.
പുസ്തക പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.ദുബായ് റിജൻസി ഗ്രൂപ്പ് ഫൗണ്ടർ ആൻഡ് ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്‌യദ്ധീൻ പുസ്തകം ഏറ്റുവാങ്ങി.