കൊടിഞ്ഞി: വായനാദിനത്തോടനുബന്ധിച്ച് ബുക്പ്ലസ് പബ്ലിഷേഴ്സും കൊടിഞ്ഞി എം.എ. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം കൈരളി ക്ലബും ചേർന്ന് ‘ബുക്കാരവൻ’ സംഘടിപ്പിച്ചു. എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ഷാനവാസ് കെ. മുഖ്യാതിഥിയായി.
പുസ്തകങ്ങളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. വായന ജീവിതത്തിൽ എങ്ങനെ പുതിയ കാഴ്ചപ്പാടുകൾ നൽകുന്നു എന്നതിനെക്കുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
പരിപാടിയിൽ സാഹിബ് ഹാജി, നജീബ് മാസ്റ്റർ, ഫൈസൽ തേറമ്പിൽ, മഹ്മൂദ് മാസ്റ്റർ, സൈനുദ്ദീൻ മാലൂർ തുടങ്ങിയവർ സംസാരിച്ചു.
വായനാശീലം വളർത്തുന്നതിനും പുതിയ തലമുറയിൽ പുസ്തകങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘ബുക്കാരവൻ’ സംഘടിപ്പിച്ചത്.
#വായനദിനം_ബുക്പ്ലസിനൊപ്പം