ആധുനിക ഉർദു പ്രതിഭകൾ

Original price was: ₹260.Current price is: ₹234.

Sale!
ഡോ. പ്രേം കുമാർ രചിക്കുകയും ഡോ. വി.പി. മുഹമ്മദ് കുഞ്ഞു മേത്തർ പരിഭാഷപ്പെടുത്തുകയും ചെയ്ത ആധുനിക ഉർദു പ്രതിഭകൾ എന്ന ഈ കൃതി മലയാളികൾക്ക് പുതിയ അനുഭവമാണ്. ഉർദുവിലെ പ്രമുഖരായ ഒമ്പത് സാഹിത്യകാരൻമാരുമായി ഡോ. പ്രേം കുമാർ നടത്തിയ അഭിമുഖങ്ങളാണ് ഈ കൃതിയിലുള്ളത്. ഉർദുവിനെക്കുറിച്ച് മലയാളികൾക്കിടയിലുള്ള പല തെറ്റിദ്ധാരണകളും അകറ്റാൻ ഇതിലെ അഭിമുഖങ്ങൾ തീർച്ചയായും സഹായിക്കും. ഉർദു പ്രത്യേക വിഭാഗത്തിന്റേയോ രാജ്യത്തിന്റേയോ ഭാഷയല്ല; അത് ഇന്ത്യൻ ദേശീയതയുടെ വളർച്ചയിലും സാഹിത്യത്തിലും ഒട്ടും കുറവല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാളികൾ പൊതുവേ ഈ ഭാഷയെ കുറിച്ച് അജ്ഞരായത് കൊണ്ട് ഈ മലയാള പുസ്‌തകം വലിയൊരു വിടവ് നികത്താൻ പര്യാപ്‌തമാവും എന്നാണ് ഞങ്ങളുടെ പ്രത്യാശ. നിരവധി ഉർദു പദങ്ങളും ശൈലികളും അറബിമലയാളത്തിൽ ഉൾപ്പെടുന്നു എന്നതിനാൽ ഈ അന്തർധാരയെ കുറിച്ച് പഠിക്കാനും കൃതി പ്രചോദനമായേക്കും.  

Author

ഡോ. പ്രേം കുമാർ

Publisher

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി

No reviews to display

Related Books