അന്തക വള്ളികൾ

Original price was: ₹280.Current price is: ₹252.

Sale!
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകൾ കാവൽ നിൽക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നെപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയിൽ വീണത്? അല്ലെങ്കിൽ ഇരുളിൻ്റെ മറവിൽ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയിൽ കുതിർന്ന ഉറുമ്പുകൾക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുൾച്ചെടികളും അടിത്തട്ടിനും വക്കുകൾക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും… ഈ പേടിസ്വപ്നം പകർത്തിവരച്ച ചിത്രത്തിൽ ചെവിചേർത്തുവെച്ചാൽ കേൾക്കുന്ന നിലവിളിശബ്ദം… ഒരു വിസ്മ‌യചിത്രത്തിൽ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിർമ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന.

Author

സേതു

Publisher

mathrubhumi

No reviews to display

Related Books