ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം

Original price was: ₹550.Current price is: ₹495.

Sale!
ഇന്ത്യയിൽ ഇന്ന് അരങ്ങേറുന്ന മാരകമായ മുസ്ലീം അപരവത്കരണ ത്തിന്റെ നടുക്കുന്ന ചിത്രമാണ് ഈ കൃതി നമുക്കു മുന്നിൽ തുറന്നിടുന്നത്. എങ്ങനെയാണ് ഒരു ജനവിഭാഗം നമ്മുടെ രാഷ്ട്രീയ ഭൂപട ത്തിൽ നിന്നും സാമൂഹ്യജീവിതത്തിൽ നിന്നും പുറത്താക്കപ്പെടുന്നത് എന്ന്, അതിലെ വിശദാംശങ്ങൾ ഓരോന്നും കുട്ടിയിണക്കി സമഗ്രമായി പ്രതിപാദിക്കാൻ ഈ ഗ്രന്ഥത്തിനു കഴിയുന്നുണ്ട്. പലപ്പോഴായി നമ്മുടെ ജീവിത പരിസരങ്ങളിലൂടെ കടന്നുപോയ വാർത്തകളും വിവരങ്ങളും തന്നെയാണ് ഇവയിലേറിയ പങ്കും. പക്ഷേ, അവ ചേർത്തുവയ്ക്കുമ്പോൾ വേട്ടയാടപ്പെടുന്ന മുസ്ലീം ജീവിതത്തിന്റെ ഭീതിദമായ ചിത്രം നമുക്കു മുന്നിൽ അനാവരണം ചെയ്യപ്പെടും. സ്വാതന്ത്ര്യപ്രാപ്‌തിയുടെ എഴുപത്തിയഞ്ച് വർഷങ്ങൾ ക്കിപ്പുറം മുസ്ലീം ജനവിഭാഗത്തെ പൗരാവകാശങ്ങളിൽ നിന്നും പ്രാഥമികമായ ജീവിതാന്തസ്സിൽ നിന്നും പുറന്തള്ളുന്ന ഹിന്ദുരാഷ്ട്രമായി ഈ രാജ്യം പരിണമിക്കുന്നതെങ്ങനെ എന്നാണ് സിയ ഉസ് സലാമിന്റെ ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലീം എന്ന ഗ്രന്ഥം നമ്മോടു പറയുന്നത്. സി.ബി. വേണുഗോപാൽ സുതാര്യമായി വിവർത്തനം ചെയ്തിട്ടുള്ള ഈ ഗ്രന്ഥം ജനാധിപത്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ള മുഴുവൻ പേരുടെയും വായനയിലും ആലോചനയിലും ഇടം പിടിക്കേണ്ട ഒന്നാണ്. നമ്മെ വലയം ചെയ്യുന്ന ഇരുട്ടിനെ കുറിച്ചുള്ള വലിയൊരു താക്കീതാണ് ഈ ഗ്രന്ഥം.

Author

സിയ ഉസ് സലാം

Publisher

samooh

No reviews to display

Related Books