ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യർ

Original price was: ₹250.Current price is: ₹225.

Sale!
അടുത്ത കാലത്തായി വർദ്ധിച്ചുവരുന്ന അറബി-മലയാള സാഹിത്യപഠനങ്ങളുടെ പൊതുവെയും മോയിൻകുട്ടി വൈദ്യർ പഠനങ്ങളുടെ പ്രത്യേകിച്ചും നിരയിൽ ഒടുവിലത്തേതാണ് ബഷീറിന്റെ ഈ കൃതി. ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളെയും ജീവചരി ത്രങ്ങളെയും എല്ലാം കണക്കിലെടുത്ത് ത്യാജ്യാഗ്രാഹ്യ വിവേചനത്തോടെ പഠിച്ച് അവയെക്കാൾ ഒരു ചുവടു കൂടി മുന്നോട്ടുവയ്ക്കാൻ ബഷീറിനിതിൽ കഴിഞ്ഞി രിക്കുന്നു എന്ന് മുമ്പിലത്തെ ചില പഠനങ്ങൾ വായിച്ചു നോക്കാൻ കഴിഞ്ഞ എനിക്കു തോന്നുന്നു. പരമ്പരാഗതമായ രസരാസവിദ്യകൾക്ക് പുറമെ ആധുനിക സങ്കൽപ്പങ്ങളായ സ്വതന്ത്ര്യ വാഞ്ഛ, സത്രീ വിമോചനം തുടങ്ങിയവയും വൈദ്യരുടെ കൃതികളിൽ മാറ്റൊലി കൊള്ളുന്നതായി ബഷീർ വാദിക്കുന്നു. സംഘടിതമതങ്ങളിലോ, അവയുടെ ആചാരനി ഷ്ഠമായ നടപടിക്രമങ്ങളിലോ മതത്തിന്റെ മാന്ത്രിക സിദ്ധികളെയോ, പുണ്യഗ്രന്ഥങ്ങളുടെ അപ്രമാദിത്വാവകാശ വാദങ്ങളെയോ വിശ്വസിക്കാതെ തന്നെ പ്രതി സന്ധികളെയും കയറ്റിറക്കങ്ങളെയും അതിജീവിക്കാനുള്ള കഴിവിലൂടെ മതമെന്ന യാഥാർത്ഥ്യത്തിന്റെ സാമൂ ഹ്യ ധർമ്മവും അതിൻ്റെ ആത്മീയതയുടെ ഭൗതിക സത്തയും ഗ്രഹിക്കാൻ കഴിയും എന്ന നിലപാട് ബഷീർ ചുങ്കത്തറയുടെ മോയിൻകുട്ടി വൈദ്യർ പഠന ത്തെ അനിതരസാധാരണമാക്കുന്നു. പി.ഗോവിന്ദപ്പിള്ള (അവതാരികയിൽ നിന്ന്)

Author

ബഷീർ ചുങ്കത്തറ

Publisher

VAIDYAR ACADEMY

No reviews to display

Related Books