കടലാസു തോണികൾ

Original price was: ₹110.Current price is: ₹88.

Sale!
ഭാഷയുടെ താരള്യമാണ് ഇക്കഥകളുടെ തുഴ. സംഭവങ്ങളെ ഭാവനയില്‍ മാറ്റിപ്പണിയാനുള്ള പാടവവും കഥാകൃത്തിനുണ്ട്. ദൈനംദിന ജീവിതപരിസരങ്ങളില്‍നിന്ന്, സമകാലിക സംഭവങ്ങളില്‍ നിന്നെല്ലാം കഥയുടെ ചുരുള്‍ നിവര്‍ത്തി വാക്കുകള്‍ അളവൊപ്പിച്ചു മടക്കിയുണ്ടാക്കിയവയാണ് ‘കടലാസുതോണികള്‍’. കഥയിലേറിയ വായനക്കാരെ ഈ തോണികള്‍ മറുകരക്കെത്തിക്കുന്നു; ചിലപ്പോള്‍ ശാന്തമായും മറ്റു ചിലപ്പോള്‍ അല്ലാതെയും. ഏഴു രചനകള്‍, വ്യത്യസ്ത പ്രമേയങ്ങള്‍; കഥയുടെ പെരുവഴി തേടുന്ന ഉള്ളടക്കം. സൈക്കോളജിയും കവിതയും കൈവശമുള്ള എഴുത്തുകാരിയുടെ ആദ്യ കഥാസമാഹാരം. കഥകള്‍ കൊണ്ടു പണിതൊരു മാനസികാരോഗ്യ കേന്ദ്രമാണീ പുസ്തകമെന്ന് മുഖ്താര്‍ ഉദരംപൊയില്‍ ‍അവതാരികയില്‍.

Author

സീന ഷുക്കൂർ

Publisher

BOOK PLUS

No reviews to display

Related Books