മൗലാനാ മുഹമ്മദലി

Original price was: ₹180.Current price is: ₹162.

Sale!
ഇന്ത്യൻ രാഷ്ട്രീയനഭസ്സിലെ മേഘഗർജ്ജനമായിരുന്ന മൗലാനാ മുഹമ്മദലി(1878-1931)യുടെ ആധികാരിക ജീവചരിത്ര ഗ്രന്ഥമാണിത്. ത്യാഗസുരഭിലമായ രാഷ്ട്രീയജീവിതംകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിസ്തുലമായ അധ്യായം എഴുതിച്ചേർത്ത നേതാവാണ് അദ്ദേഹം. ഉജ്ജ്വലമായ ആ വ്യക്തിത്വത്തെ ആശയപരമായി സ്വാംശീകരിച്ച് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ പാദമുദ്രകൾ പതിപ്പിച്ച കെ.എം. സീതിസാഹിബ് ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നു. മൗലാനാ മുഹമ്മദലിയുടെ അനുപമ വ്യക്തിത്വവും പ്രക്ഷുബ്ധമായ രാഷ്ട്രീയജീവിതവും മലയാളികളെ പരിചയപ്പെടുത്തിയ കെ.എം. സീതിസാഹിബ് മഹത്തായ സാഹിതീസേവനമാണ് ചെയ്തത്. ഇന്ത്യൻ ദേശീയ സമരത്തിന്റെ നാൾവഴികൾ പരതുന്നവർക്ക് എത്രനാൾ കഴിഞ്ഞാലും ഈ കൃതി പ്രയോജനപ്പെടുമെന്ന് തീർച്ചയാണ്.  

Author

കെ.എം സീതി സാഹിബ്

Publisher

Green Books

No reviews to display

Related Books