നീലവെളിച്ചവും മറ്റ് പ്രധാന കഥകളും

Original price was: ₹180.Current price is: ₹162.

Sale!
“ആദ്യമായും ഇപ്പോഴും കഥയെഴുതുമ്പോൾ എനിക്ക് യാതൊരു ആവേശവുമുണ്ടായിരുന്നില്ല. ഒരു കഥ എന്നി ലുണ്ടാവുന്നു. അല്ലെങ്കിൽ ഒരു കഥ ഞാൻ സ്വരുക്കൂട്ടിയെടുക്കുന്നു. അധികവും എൻ്റെ അനുഭവങ്ങളായിരിക്കും. ഞാൻ അതിൽ ജീവിച്ച് ചിരിച്ചോ. കരഞ്ഞോ, ചിന്തിച്ചോ. ചൂടോടെ പതുക്കെ എഴുതുന്നു. അത്രയേയുള്ളൂ. എഴുതു മ്പോൾ വൃത്തിയുള്ള ചുറ്റുപാടായിരിക്കണം. പിന്നെ ശാന്തി അതുമുണ്ടായിരിക്കണം. അധികവും ഞാൻ എഴുതിയിട്ടുള്ളത് പൂങ്കാവനത്തിലിരുന്നാണ്. ബാക്ഗ്രൗണ്ടായിട്ട് സംഗീ തവുമുണ്ടായിരിക്കും. സംഗീതസാന്ദ്രമായ അന്തരീക്ഷം. ഞാൻ ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റി ക്കറങ്ങിയിട്ടുള്ളതുകൊണ്ട് എനിക്ക് ധാരാളം അനുഭവങ്ങളുണ്ട്. എഴുതുന്നതിലധികവും എൻ്റെ അനുഭവങ്ങളായിരിക്കും എന്നു ഞാൻ പറഞ്ഞല്ലോ. ഞാൻ എഴുതുമ്പോൾ അതിൽ തിന്മ ഉണ്ടായിരിക്കരുത് എന്ന് എനിക്ക് നല്ല ബോധം കാണും. പിന്നെ കഥയ്ക്കുവേണ്ടി പൊടിപ്പും തൊങ്ങലുമൊക്കെ ഞാൻ വയ്ക്കും. ഞാനും എൻ്റെ ചുറ്റിലുമുള്ളവരുമൊക്കെ കാമ ക്രോധാദികളുള്ളവരാണല്ലോ. അനുസൃതമായ ജീവന്റെ പ്രവാഹത്തിൽ ഞാൻ വിശ്വസിക്കുന്നു.”

Author

Publisher

DC BOOKS

No reviews to display

Related Books