ഞാൻ

Original price was: ₹620.Current price is: ₹558.

Sale!
മലയാളികളുടെ സാംസ്‌കാരിക-സാമൂഹിക ഭൂമികയിൽ കോളിളക്കം സൃഷ്ടിച്ച തൻ്റെ നാടകങ്ങളെപ്പോലെതന്നെ, ആഖ്യാനമന്ത്രവാദത്തിൻ്റെ ചങ്ങലയിൽ നമ്മെ തളച്ചിടുന്ന രചനയാണ് എൻ.എൻ. പിള്ളയുടെ ഞാൻ. ‘എന്റെ ജനനം ഞാൻ വ്യക്തമായി ഓർക്കുന്നു’ എന്ന നടുക്കുന്ന ഒന്നാം വാചകം മുതൽ എൻ.എൻ. പിള്ളയെന്ന കഥാകഥനമാന്ത്രികൻ, പണ്ട് ഹാമെലിനിലെ കുഴലൂത്തുകാരൻ കുട്ടികളെയെന്നപോലെ, നമ്മെ, സാഹസികവും വിസ്മയകരവും സംഭവബഹുലവുമായ ഒരു ജീവിതപ്പാതയിലൂടെയുള്ള അദ്‌ഭുതയാത്രയിൽ സഹയാത്രികരാക്കുന്നു. എൻ.എൻ. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേർന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിൻ്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകർത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്. അവിസ്‌മരണീയരായ കഥാപാത്രങ്ങളും പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളും മധുരമനോഹരങ്ങളായ വൈകാരിക മുഹൂർത്തങ്ങളും യുദ്ധത്തിന്റെയും കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ഭീകരനിമിഷങ്ങളും ഒന്നിച്ചുചേരുന്ന ഈ ആത്മകഥ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഒന്നാംനിരയിൽ സ്ഥാനം പിടിക്കുന്നു.

Author

എൻ.എൻ പിള്ള

Publisher

mathrubhumi

No reviews to display

Related Books