സോക്കർ ദർവീശ്

Original price was: ₹375.Current price is: ₹337.

Sale!
ഫുട്ബോൾ പ്രാർത്ഥനയാണ്, ദർവീശിൻ്റെ നൃത്തമായി ചലിക്കുന്ന വൃത്തം! അഹം മറന്ന് അപരനു നീക്കിവെക്കുന്ന ബന്ധം. സ്നേഹവും സാർവത്രികതയും ഉണ്ടെങ്കിൽ നമ്മിൽ ഉള്ളത് മറ്റുള്ളവർക്കു നൽകും. അതു വിട്ടു പോകില്ല. നമ്മിലേക്ക് തിരിച്ചുവരും. മമതയുടെ പരിക്രമണങ്ങളാണ് ഫുട്ബോൾ. അതു പായുന്ന ഇടങ്ങളിലെല്ലാം പ്രശ്‌നാധിഷ്‌ഠിതമായ അതിർത്തികളും വംശങ്ങളും മതങ്ങളുമുണ്ടായിരുന്നു. എല്ലായിടത്തും പരസ്‌പരം അപ്പുറവും ഇപ്പുറവും അറിയാത്തവരെ തമ്മിലിണക്കുന്ന നാടകം അത് ആവിഷ്‌കരിച്ചു. നാടകാന്ത്യത്തിൽ കാണികളും കളിക്കാരും എല്ലാം ഒന്നാകും. നിയമങ്ങൾക്കപ്പുറത്തെ സ്നേഹ സിദ്ധാന്തങ്ങളാണ് ഫുട്ബോളിന്റെ വേദം! ” ചിലർക്കു പത്തു ഭാഷകൾ സംസാരിക്കാൻ കഴിയും, അല്ലെങ്കിൽ ഒരു ഭാഷയും സംസാരിക്കാനറിയില്ല. എന്നാൽ അവരൊരു ബോൾ പാസ്സ് ചെയ്ത‌ാൽ പരസ്‌പരം എല്ലാം മനസ്സിലാകും. “നോക്കൂ, ഫുട്ബോൾ കേവലം വിനോദമല്ല. അങ്ങേയറ്റത്തെ കൃപയുടെ ഭാഷയാണ്”.  

Author

IUB

Publisher

IUB

No reviews to display

Related Books