തബ്ലീഗ് ജമാഅത്ത് ഒരു അകപരിശോധന

Original price was: ₹150.Current price is: ₹120.

Sale!
ഒരു ശരാശരി തബ്്‌ലീഗുകാരന്റെ ചിത്രം നിങ്ങള്‍ക്കാരും വരച്ചുതരേണ്ടതുണ്ടാവില്ല. നിശ്ചിത ഷഡ്‌സ്തംഭങ്ങളെ (ഛെഹ് ബാത്തേം) കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രബോധനവുമായി ഭൂഗോളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന അവരുടെ പ്രതിനിധി നിങ്ങളുടെ മുമ്പിലും തന്റെ പ്രകടിത രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. പക്ഷേ, ആഗോള വഹ്ഹാബി ആശയങ്ങള്‍ നെയ്‌തെടുത്ത ഒരു മതനവീകരണവാദ പ്രസ്ഥാനമെന്ന നിലയില്‍ ഷഡ്‌സ്തംഭങ്ങള്‍ ക്കപ്പുറത്തേക്കും അവര്‍ക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്നറിയുമ്പോഴാണ് പ്രസ്ഥാനത്തിന്റെ അടിവേരുകള്‍ കിടക്കുന്ന ശൈഖ് ഇല്‍യാസിന്റെ മല്‍ഫൂസാത്തും റശീദ് അഹ്്മദ് ഗംഗോഹിയുടെ ഫത്‌വകളും ഇസ്മാഈല്‍ ദഹ്്‌ലവി യുടെ തഖ്‌വിയത്തുല്‍ ഈമാനും സ്വിറാത്തെ മുസ്തഖീമും സക്കരിയ്യാ കാണ്ഡലവിയുടെ ഇഅ്തിറാസാത്ത് കെ ജവാ ബാത്തും അലിമിയാന്റെയും വഹീദുദ്ദീന്‍ ഖാന്റെയുമൊക്കെ പുസ്തകങ്ങളും നിവര്‍ത്തിനോക്കി പുറം ചുമരുകള്‍ക്കപ്പുറം കടന്നുള്ള അതിന്റെ ഒരു പരിശോധന വേണ്ടിവരുന്നത്. അതാണീ കൃതി നിര്‍വഹിക്കുന്ന ദൗത്യം.

Author

സി. ഹംസ

Publisher

BOOK PLUS

No reviews to display

Related Books