ഉട്ടോപ്യയിലെ ചെരുപ്പുകുത്തി

Original price was: ₹180.Current price is: ₹144.

Sale!
ദേവാലയം ഉൾപ്പെടെയുള്ള എല്ലാ സമാശ്വാസങ്ങളും – വീട്, വിദ്യാലയം, ആതുരാലയം തുടങ്ങി എല്ലാത്തിന്റെയും ചുവരുകളിൽ വിള്ളൽ വീണിട്ടുണ്ട്. വിചിത്ര വാക്കിന്റെ കല്ലുകൊണ്ട് ഫൈസൽ ഒരു ഭാവനാ ഭൂപടം സൃഷ്ടിക്കുന്നത് ആ നവീകരണ പ്രക്രിയയിൽ പങ്കാളിയാകാനാണ്. കാൽപനികതയുടെ മായാലോകം സൃഷ്ടിച്ച സാമുവൽ ടെയ്ലർ കോൾറിഡ് ജിന്റെ “കുബ്ലാ ഖാൻ’ എന്ന പ്രഖ്യാത കവിതയിലെ “സനാഡു’ എന്ന സാങ്കൽപിക പറുദീസയും അതിലെ “A Stately Pleasure-Dome’ എന്ന ഗംഭീരമായ ആനന്ദ മണ്ഡപവും, സൂര്യനില്ലാത്ത കടലുമൊക്കെ നാമറിയാതെ ഓർത്തു പോകുന്നു. ഫൈസലിന്റെ കഥകൾക്ക് ചെവിയോർക്കുമ്പോൾ, വില്യം ബ്ലെയ്ക്കിന്റെ ദി ടൈഗറും ലൂയിസ് കരോളിന്റെ ജബ്ബർ വോക്കുമൊക്കെ മനസ്സിൽ ഈരടികളാകുന്നു. തന്റെ സാങ്കൽപ്പികലോകത്തിന്റെ വേഷപ്പകർച്ചകളിൽ ജീവിതത്തെ തിരയുന്നുണ്ടയാൾ. -ബോബി ജോസ് കട്ടികാട്-

Author

ഫൈസൽ മലയാളി

Publisher

BOOK PLUS

No reviews to display

Related Books