‘Connect’ – ബുക്പ്ലസ് ക്യാമ്പസ് അംബാസിഡർമാരുടെ മീറ്റ്അപ് സംഘടിപ്പിച്ചു

January 6, 2025

വിദ്യാർഥിത്വത്തെ കൂടുതൽ സാധ്യതകളോടെ മുഖ്യധാരയിലേക്ക് എത്തിക്കാനായി ആരംഭിച്ച ബുക്പ്ലസ് ക്യാമ്പസ് അംബാസിഡർ പ്രോഗ്രാമിൻ്റെ പ്രഥമ ഓഫ്‌ലൈൻ മീറ്റ്അപ് സംഘടിപ്പിച്ചു. ‘Connect’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ Connect with Book Plus Editorial , Connect With The Author, Connect with each other എന്നീ മൂന്നു സെഷനുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്നും ജാമിയ, അലിഗഡ് തുടങ്ങിയ കേന്ദ്ര സർവകലാശാലകളിൽ നിന്നുമുള്ള 18 ബുക്പ്ലസ് അംബാസിഡർമാർ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് അജീർ സ്വാഗതം പറഞ്ഞു. ബുക്പ്ലസ് മാനേജിങ് എഡിറ്റർ ഷാഫി ചെങ്ങര ബുക്പ്ലസിനെ പരിചയപ്പെടുത്തി വിശദമായി സംസാരിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശംസുദ്ധീൻ മുബാറക് രണ്ടാമത്തെ സെഷൻ നേതൃത്വം നൽകി സംസാരിച്ചു. പരസ്പരം പരിചയപ്പെടാനും, അംബാസിഡർ പ്രോഗ്രാമിന് കീഴിൽ ചെയ്യാൻ കഴിയുന്ന പുതിയ പ്രവർത്തനങ്ങൾ ആലോചിക്കാനുമായി സംഘടിപ്പിച്ച മൂന്നാമത്തെ സെഷൻ എല്ലാവരുടെയും പങ്കാളിത്തത്തോടെ മികച്ച വിജയമായി.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...