രണ്ട് നബിപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

October 14, 2024

കൊണ്ടോട്ടി: കെ. അബൂബക്കര്‍ രചിച്ച മുത്തുനബിയും പനിനീര്‍പൂവും, എ.കെ അബ്ദുല്‍ മജീദ് എഡിറ്റ് ചെയ്ത മുഹമ്മദ് നബി പാശ്ചാത്യ ചിന്തകരുടെ ദൃഷ്ടിയില്‍ എന്നീ പുസ്തകങ്ങള്‍ അലിയാര്‍ ഖാസിമി പ്രകാശനം ചെയ്തു. കൊണ്ടോട്ടി അമാന ടവറില്‍ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച തിരുദൂതരാണ് നമുക്ക് മാതൃക എന്ന പരിപാടിയായിരുന്നു വേദി.
വിവിധ ഭാഷകളില്‍ വിരചിതമായ കവിതകള്‍ മുഹമ്മദ് നബിയെ അടയാളപ്പെടുത്തിയതെങ്ങനെ എന്ന അന്വേഷണത്തിന്റെ കണ്ടെത്തലാണ് മുത്തുനബിയും പനിനീര്‍ പൂവും. മാര്‍ട്ടിന്‍ ലിങ്‌സ്, കരന്‍ ആംസ്‌ട്രോങ്ങ്, ആനി ബസന്റ്, ഫ്രിത്‌ജോഫ് ഷുവോന്‍, ജെഫ്രി ലാംഗ് തുടങ്ങിയ പാശ്ചാത്യന്‍ ചിന്തകര്‍ മുഹമ്മദ് നബിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മുഹമ്മദ് നബി പശ്ചാത്യ ചിന്തകരുടെ ദൃഷ്ടിയില്‍.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...